|    Oct 21 Sun, 2018 1:04 pm
FLASH NEWS

ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ തൃശൂര്‍ മേരിമാത മേജര്‍ സെമിനാരി റെക്ടര്‍

Published : 21st September 2017 | Posted By: fsq

 

തൃശൂര്‍: റവ. ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ തൃശ്ശൂര്‍ മേരിമാത മേജര്‍ സെമിനാരി റെക്ടറായി നിയമിതനായി. കഴിഞ്ഞ പതിനേഴ് വര്‍ഷത്തോളമായി അച്ചന്‍ വൈദിക പരിശീലനരംഗത്ത് ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നു. മേരിമാത മേജര്‍ സെമിനാരിയിലെ പ്രൊകുറേറ്റര്‍, സെന്റ് മേരീസ് മൈനര്‍ സെമിനാരി റെക്ടര്‍, സെന്റ് പോള്‍ ഗുരുകുലം റെക്ടര്‍ എന്നീ മേഖലയില്‍ അച്ചന്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. അച്ചന്റെ പൗരോഹിത്യ ജീവിത മാതൃക വൈദിക വിദ്യാര്‍ഥികള്‍ക്ക് എന്നും ഒരു പ്രചോദനമാണ്. റെക്ടറായി ശുശ്രൂഷ ചെയ്തിരുന്ന റവ. മോണ്‍. ടോണി നീലങ്കാവില്‍ തൃശ്ശൂര്‍ അതിരൂപതയുടെ രണ്ടാമത്തെ സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒഴിവിലേക്കാണ് മാര്‍. ആന്‍ഡ്രൂസ് താഴത്ത് പിതാവ് ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കലിനെ റെക്ടറായി നിയമിച്ചത്. ഫാ. ബിജു ഞാഞ്ഞിലത്ത് ഒ.എസ്.എച്ച്. വൈസ് റെക്ടറായും നിയമിതനായി. റവ. ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍ കാക്കനാടുള്ള സീറോ മലബാര്‍ സഭയുടെ ആസ്ഥാന കേന്ദ്രത്തിന്റെ വൈസ് ചാന്‍സലറായി നിയമിതനായി. വിയ്യൂര്‍ നിത്യസഹായ മാത ഇവകയുടെ വികാരിയായും അതിരൂപത കോടതിയില്‍ ശുശ്രൂഷ ചെയ്തുവരികയായിരുന്ന അദ്ദേഹത്തെ സീറോ മലബാര്‍ സഭയുടെ തലവന്‍ കാര്‍ഡിനല്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിയാണ് നിയമിച്ചത്. റവ. മോണ്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കൂരിയ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒഴിവിലേക്കാണ് റവ. ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍ നിയമിതനായിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss