|    Sep 25 Tue, 2018 2:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫാ. ജെയിംസ് ഏര്‍ത്തയിലിന്റെ ആരോപണം നിഷേധിച്ച് ഷോബി ജോര്‍ജ്

Published : 2nd September 2018 | Posted By: kasim kzm

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സുഹൃത്തിനെ പണവും ഭൂമിയും വാഗ്ദാനംചെയ്തു സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിഎംഐ വൈദികനായ ഫാ. ജെയിംസ് ഏര്‍ത്തയിലിന്റെ വാദങ്ങള്‍ക്കു തിരിച്ചടി. ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ കോതമംഗലം സ്വദേശി ഷോബി ജോര്‍ജിന്റെ നിര്‍ദേശപ്രകാരമായിരുന്നു താന്‍ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു ഏര്‍ത്തയില്‍ പോലിസിനു നല്‍കിയ മൊഴി. എന്നാല്‍, പോലിസിന്റെ ചോദ്യംചെയ്യലില്‍ ഏര്‍ത്തയിലിന്റെ ആരോപണം ഷോബി ജോര്‍ജ് നിഷേധിച്ചു. താന്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ ഷോബി ജോര്‍ജ് വ്യക്തമാക്കി. കേസില്‍നിന്നു പിന്‍മാറിയാല്‍ പണവും ഭൂമിയും നല്‍കാമെന്നു കന്യാസ്ത്രീയെ അറിയിച്ചിരുന്നുവെന്നും ഷോബി ജോര്‍ജ് നല്‍കിയ ഉറപ്പിന്‍മേലായിരുന്നു ഇടപെടലെന്നും ജെയിംസ് ഏര്‍ത്തയില്‍ അന്വേഷണസംഘത്തോട് സമ്മതിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss