|    Jul 21 Fri, 2017 4:22 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ഫാസ്റ്റ് ഫുഡ് വേണ്ട

Published : 21st March 2017 | Posted By: fsq

 

ഫാസ്റ്റ് ഫുഡ് സംസ്‌കാരം നമ്മുടെ നാടിനെ ഏറക്കുറേ കീഴടക്കിക്കഴിഞ്ഞു. ബഹുരാഷ്ട്രക്കമ്പനികളാണ് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ആളുകളെക്കൊണ്ട് തീറ്റിക്കുന്നത്. വറുത്തത്, പൊരിച്ചത്, നിറമുള്ളത്, രുചിയും മണവുമുള്ളത്- ഇത്തരം ഭക്ഷ്യവസ്തുക്കളുടെ തള്ളിക്കയറ്റത്തില്‍ മലയാളികള്‍ തനതുവിഭവങ്ങള്‍ മറന്നുകഴിഞ്ഞു. ചേനയും ചേമ്പും താളും തകരയുമൊന്നും ആര്‍ക്കും വേണ്ട. മോര് വേണ്ട, പെപ്‌സി മതി. ചട്ടിയില്‍ പാകം ചെയ്ത പുഴുക്ക് വേണ്ട, ടിന്നിലടച്ച ജങ്ക്ഫുഡ് മതി. ഇതാണു സ്ഥിതി.ജങ്ക്ഫുഡ് നിയന്ത്രിക്കാന്‍ പല രാജ്യങ്ങളും ഇന്ന് അവയ്ക്കു വലിയ നികുതി ചുമത്തുകയാണ്. പക്ഷേ, ഇത്തരം നിയന്ത്രണങ്ങള്‍ കാര്യമായ ഫലം ചെയ്യുന്നില്ലപോലും. ഈ സാഹചര്യത്തില്‍ തെക്കന്‍ പസഫിക്കിലെ വനുവാത്ത എന്ന ദ്വീപിലെ ടോര്‍ബോ പ്രവിശ്യാവാസികള്‍ ഫാസ്റ്റ് ഫുഡ് പൂര്‍ണമായും നിരാകരിച്ച് മാതൃക കാണിച്ചിരിക്കുന്നു. ഫാസ്റ്റ്ഫുഡ് അവിടെ ഇറക്കുമതി ചെയ്യില്ല, കഴിക്കാന്‍ ആരെയും അനുവദിക്കുകയുമില്ല. ടൂറിസം കേന്ദ്രങ്ങളില്‍ പ്രാദേശിക ഭക്ഷണം മാത്രമേ വിളമ്പൂ. രണ്ടുവര്‍ഷത്തിനുള്ളില്‍ ഫാസ്റ്റ് ഫുഡ് പൂര്‍ണമായും നിരോധിക്കും. 2020ഓടെ രാജ്യം ജൈവകൃഷിയിലേക്കു മാറുകയും ചെയ്യും.ടൂറിസത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ള കേരളത്തിന് വനുവാത്തയെ മാതൃകയാക്കാവുന്നതാണ്. സഞ്ചാരികള്‍ക്ക് നാടന്‍ ഭക്ഷണം- എത്ര ഹൃദ്യമായിരിക്കും അത്. നമ്മുടെ ഭക്ഷ്യശീലങ്ങള്‍ അതോടൊപ്പം മാറ്റുകയും ചെയ്യാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക