|    Sep 21 Fri, 2018 7:28 pm

ഫാസിസത്തിനെതിരേ എംടിക്ക് ഐക്യദാര്‍ഡ്യവുമായി സാംസ്‌കാരിക കൂട്ടായ്മ

Published : 11th January 2017 | Posted By: fsq

 

കൊല്ലം: ‘കൊല്ലം എം ടിയ്ക്ക് ഒപ്പം’ എന്ന കൂട്ടായ്മയില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അണിചേര്‍ന്നു. സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന കൂട്ടായ്മ എം മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലാകാരന്‍മാര്‍ക്ക് സ്വാതന്ത്ര്യമില്ലാതെ വരുമ്പോഴാണ് നാടിന്റെ നാശം തുടങ്ങുന്നതെന്ന് എം മുകേഷ് പറഞ്ഞു. സമൂഹ നന്‍മയ്ക്കായി തൂലിക ചലിപ്പിക്കാനുള്ള എംടിയുടെ കഴിവിനു മുന്നിലാണ് നാം അടിയറവ് പറയേണ്ടത്. സിനിമയില്‍ ഒരു സീനെഴുതുമ്പോള്‍ പോലും ആരുടെയെങ്കിലും വികാരം വൃണപ്പെടുമോയെന്ന് നോക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കേരളത്തിന്റെ അഭിമാനമായ മതേതര സംസ്‌ക്കാരം വിട്ടു കൊടുക്കാന്‍ ആരുടെ മുന്നിലും നാം തയ്യാറാവരുതെന്നും എം മുകേഷ് പറഞ്ഞു. ഭ്രാന്തന്‍ തീരുമാനമാണ് നോട്ടു നിരോധനം എന്നു മനസ്സിലാക്കാന്‍ ധനതത്വശാസ്ത്രം പഠിക്കണമെന്നില്ലെന്ന് കവി കുരീപ്പുഴ  ശ്രീകുമാര്‍ പറഞ്ഞു.  മാസ് പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. മാസ് സെക്രട്ടറി എ റഷീദ്, ജോയിന്റ് സെക്രട്ടറി പി മുരുകേശന്‍, എം നൗഷാദ് എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ യൂനുസ്‌കുഞ്ഞ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ തോമസ്, സുരേഷ്‌കുമാര്‍,  പി സോമനാഥന്‍, സന്തോഷ് ആശ്രാമം, ഷെന്‍ലേ സംസാരിച്ചു.പ്രവേശനം നാളെഓയൂര്‍: തേവന്നൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വില്ലേജ് നോളജ് സെന്ററില്‍ ചുരിദാര്‍, ക്യാരിബാഗ് നിര്‍മാണം ബ്യൂട്ടിഷന്‍, കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നാളെ രാവിലെ 10ന് നടക്കുമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.ഫോണ്‍: 9495708968.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss