|    Jan 17 Tue, 2017 6:17 am
FLASH NEWS

ഫാസിസത്തിനെതിരെയുള്ള മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് സഹായം അത്യന്താപേക്ഷിതം : കാനം

Published : 21st October 2015 | Posted By: Navas Ali kn

 

തൃശൂര്‍ : ഫാസിസത്തിനെതിരെയുള്ള മുന്നേറ്റത്തില്‍ കോണ്‍ഗ്രസിന്റെ സഹായം അത്യന്താപേക്ഷിതമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പക്ഷേ കോണ്‍ഗ്രസ് തുടരുന്ന മൃദുഹിന്ദുത്വം ഇതിന് തടസ്സമാകുകയാണ്.കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ് തന്നെ ഈ അഭിപ്രായം ഉയര്‍ത്തിയിട്ടുണ്ട്.രാഷ്ട്രീയവും ആശയപരവുമായ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഫാസിസത്തിനെതിരെ വിശാല വിശാല ജനകീയ പ്രതിരോധം ഉയരണമെന്നും കാനം പറഞ്ഞു.സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അല്‍പ്പായുസ്സാണുള്ളതെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.എസ്.എന്‍.ഡി.പിയുടെ എസ്.ആര്‍.പിയും എന്‍.എസ്.എസിന്റെ എന്‍.ഡി.പിയും പൊളിഞ്ഞത് ഇതിന് ഉദാഹരണമാണ്.കേരളത്തില്‍ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച സോപ്പുകുമിള മാത്രമാണ് ഇതെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ ഇത് പൊട്ടിതകരുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക