|    Aug 17 Fri, 2018 12:37 pm
FLASH NEWS

ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധ സംഗമം; ജിഗ്്‌നേഷ് മെവാനി ഉദ്ഘാടനം ചെയ്യും

Published : 14th September 2017 | Posted By: fsq

 

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ ഫാഷിസ്റ്റ് ഭീകരതക്കെതിരെ ദേശവ്യാപകമായി ഉയരുന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമേകി, സേവ് ഇന്ത്യ ഫോറത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധ സംഗമം നടത്തും. പ്രമുഖ ദലിത് നേതാവ് ജിഗ്്‌നേഷ് മെവാനി ഉദ്ഘാടനം ചെയ്യും. ഗൗരി ലങ്കേഷ് പത്രികയുടെ ചീഫ് കോളമിസ്റ്റ് ശിവസുന്ദര്‍, ഗൗരി ലങ്കേഷ് അനുസ്്മരണ പ്രഭാഷണംനടത്തും.സംഗമത്തിന്റെ ഭാഗമായി പ്രഭാഷണങ്ങള്‍, കബിതാ മുഖോപാധ്യായ, മോഹനന്‍, പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ത ല്‍സമയ ഫാഷിസ്റ്റ് വിരുദ്ധ ചിത്രരചനയും മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പ രചനയും സംവിധാനവും നിര്‍വഹിച്ച ആട്ടക്കളം എന്ന ഏകപാത്ര നാടകവും നടക്കും. നളന്ദ ഓഡിറ്റോറിയത്തില്‍ നാളെ മൂന്നിനാണ് സംഗമം. കക്കൂസ് എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയയായ വിദ്യാഭാരതി, കെഇഎന്‍ കുഞ്ഞഹമ്മദ്, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, എ വാസു, സി ദാവൂദ്, കെ എച്ച് നാസര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഗോപാല്‍ മേനോന്‍ (പ്രസിഡന്റ്, സേവ് ഇന്ത്യാ ഫോറം), പ്രദീപ് ഉഷസ് (ജന. സെക്രട്ടറി, സേവ് ഇന്ത്യാ ഫോറം) പങ്കെടുത്തു. ഫോണ്‍: 8089273244, ഇ-മെയില്‍ മെ്‌ലശിറശമളീൃൗാ2015@ഴ ാമശഹ.രീാ

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss