|    Oct 24 Wed, 2018 8:27 am
FLASH NEWS

ഫാഷിസ്റ്റ് വിരുദ്ധ കാംപയിന്‍ : പ്രതിഷേധറാലിയോടെ തുടക്കം

Published : 15th September 2017 | Posted By: fsq

 

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, ഇടതുപക്ഷ ഗവേഷക സംഘടനയായ ആള്‍ കേരളാ റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്റെ (എകെആര്‍എസ്എ) ആഭിമുഖ്യത്തില്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുമാസം നീണ്ടുനില്‍ക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ കാംപയിന് തുടക്കംകുറിച്ചു. വിദ്യാര്‍ഥി റാലിയോടുകൂടി ആരംഭിച്ച ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധ പരിപാടി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അഭിജിത്ത് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ അബ്ദു കോട്ടയ്ക്കല്‍ സംസാരിച്ചു. ഗൗരി ലങ്കേഷ് സ്‌ക്വയറിനു സമീപം ബി വിഷ്ണുപ്രിയന്‍ ഗൗരി ലങ്കേഷിന്റെ ചിത്രം വരച്ച് എകെആര്‍എസ്എ പ്രതിഷേധസംഗമത്തിനു കുറിച്ചു. പ്രതിഷേധ കാംപയിനിന്റെ ഭാഗമായി സംഘപരിവാരം നിരോധനം ഏര്‍പെടുത്തിയ സിനിമകളുടേയും ഡോക്യുമെന്ററികളുടേയും പ്രദര്‍ശനവും സംഘടിപ്പിച്ചു. ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന കാംപയിനിന്റെ ഭാഗമായി വിവിധ മേഖലയില്‍ നിന്നുള്ള ഫാഷിസ്റ്റ് വിരുദ്ധ പോരാളികള്‍ പ്രതിഷേധകൂട്ടായ്മയില്‍ സംസാരിക്കുമെന്ന് സമരസമിതി വനിതാ വിഭാഗം അധ്യക്ഷ ബി ലക്ഷ്മിപ്രിയ അറിയിച്ചു. വരുംദിവസങ്ങളില്‍ വര്‍ഗീയ ഫാഷിസ്റ്റുകള്‍ നിരോധനം ഏര്‍പെടുത്തിയ പുസ്തകങ്ങള്‍, സിനിമകള്‍, ഭക്ഷണങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ സമരത്തില്‍ ഉപയോഗിച്ചും പഠനവിധേയമാക്കിയും പരസ്യമായി സംഘപരിവാരത്തെ വിചാരണ ചെയ്യുമെന്ന് സമരസമിതി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss