|    Jan 20 Fri, 2017 5:27 pm
FLASH NEWS

ഫാഷിസ്റ്റ് ഭീഷണിക്കെതിരേ പ്രതിരോധവീഥികള്‍ താണ്ടി പോപുലര്‍ ഫ്രണ്ട് വോളന്റിയര്‍ മാര്‍ച്ച്

Published : 2nd October 2016 | Posted By: SMR

കോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാന്‍ വെറുപ്പിന്റെ രാഷ്ട്രീയവുമായി രംഗത്തുവന്നവര്‍ക്കെതിരേ ജനപക്ഷ താക്കീതിന്റെ കനത്ത ചുവടുവയ്പുകളുമായി പോപുലര്‍ ഫ്രണ്ട് വോളന്റിയര്‍ മാര്‍ച്ച്. മാതൃരാജ്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്ത പൂര്‍വ മഹത്തുക്കളുടെ ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തില്‍ സംഘപരിവാരഭീഷണിക്കെതിരേ യുവാക്കള്‍ പ്രതിരോധത്തിന്റെ കാവല്‍ഭടന്‍മാരായി. പോരാട്ടവീര്യം നെഞ്ചിലാവാഹിച്ച ഒരു ജനതയുടെ നെഞ്ചുറപ്പും നിശ്ചയദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിച്ച മുന്നേറ്റമാണ് സാമൂതിരിയുടെ മണ്ണി ല്‍ ഇന്നലെ അരങ്ങേറിയത്.
രാജ്യത്തിന്റെ മഹിതമായ പാരമ്പര്യവും മൂല്യങ്ങളും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെ ചിട്ടയായി നീങ്ങിയ പോപുലര്‍ ഫ്രണ്ട് സന്നദ്ധഭടന്‍മാര്‍ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും പിണിയാളുകള്‍ക്കു മുമ്പില്‍ കനത്ത താക്കീതാണ് ഉയര്‍ത്തിയത്. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കാവലാളുകളായി തിരിച്ചറിവിന്റെ യുവത്വം മുന്നേറുക തന്നെ ചെയ്യുമെന്ന സന്ദേശമാണ് പോപുലര്‍ ഫ്രണ്ട് വോളന്റിയര്‍മാര്‍ വരച്ചിട്ടത്. ‘നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം’ എന്ന കാലികപ്രസക്തമായ സന്ദേശവുമായി പോപുലര്‍ഫ്രണ്ട് ദേശീയതലത്തില്‍ നടത്തിവരുന്ന കാംപയിനിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിന്റെ ഭാഗമായാണ് വോളന്റിയര്‍മാര്‍ മാര്‍ച്ച് നടത്തിയത്.
സ്വപ്‌നനഗരിക്കും അരയിടത്തുപാലത്തിനും ഇടയില്‍ വച്ച് കൃത്യം 3.30ന് വോളന്റിയര്‍ മാര്‍ച്ച് തുടങ്ങി. മര്‍ദിതജനവിഭാഗത്തിന് ആത്മവിശ്വാസവും കരുത്തും പകര്‍ന്ന് ബാന്റ് സംഘത്തിന്റെ മേളത്തിനനുസരിച്ച് വോളന്റിയര്‍മാര്‍ ചുവടുവച്ചു. അരയിടത്തുപാലത്തിനു സമീപം വച്ച് സംസ്ഥാന-ജില്ലാ നേതാക്കളും പ്രവര്‍ത്തകരും അവരെ അനുഗമിച്ചു.
പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വച്ച് വനിതകള്‍ കൂടി റാലിക്കൊപ്പം ചേര്‍ന്നതോടെ ഫാഷിസത്തിനെതിരായ ഒരു മഹാപ്രവാഹമായി അത് കടപ്പുറത്തേക്കൊഴുകി. സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങള്‍ റാലിയില്‍ സംബന്ധിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ബഹുജനറാലിയുടെ മുന്‍നിരയില്‍ 50 ഒഫിഷ്യലുകള്‍ അണിനിരന്നുകൊണ്ട് ബാ ന്റ് വാദ്യങ്ങളുടെ താളത്തില്‍ 16 ബാച്ചുകളിലായി വോളന്റിയര്‍മാര്‍ ചുവടുവച്ചുപോയപ്പോള്‍ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആയിരക്കണക്കിന് ആളുകളാണ് മാര്‍ച്ച് കാണാനായി കോഴിക്കോടിന്റെ തെരുവീഥികളില്‍ അണിനിരന്നത്.
കേരളത്തിലെ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത 480 ഓളം പോപുലര്‍ ഫ്രണ്ട് വോളന്റിയര്‍മാരാണ് മാര്‍ച്ചില്‍ അണിനിരന്നത്. വിദ്വേഷരാഷ്ട്രീയത്തിന് താക്കീതായി ന്യൂനപക്ഷ-ദലിത് സമൂഹത്തിന്റെ സമരരംഗത്ത് മുന്നില്‍ ഞങ്ങളുണ്ടെന്ന കാര്യത്തില്‍ തെല്ലും സംശയമില്ലെന്ന വാസ്തവം ഓരോ പൗരന്റെയും മനസ്സില്‍ തറച്ചിടുംവിധമായിരുന്നു അവരുടെ ഓരോ ചുവടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക