|    Jul 17 Tue, 2018 7:25 pm
FLASH NEWS

ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ എസ്ഡിപിഐ പ്രകടനം

Published : 7th September 2017 | Posted By: fsq

 

കാസര്‍കോട്്: ബംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിനെ വെടിവെച്ച് കൊന്ന ആര്‍എസ്എസ് ഭീകരതയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം എയര്‍ലൈന്‍സ് വഴി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, വൈ മുഹമ്മദ്, അബ്ദുല്ല എരിയാല്‍, സക്കരിയ ഉളിയത്തടുക്ക, ബഷീര്‍ നെല്ലിക്കുന്ന്, ഫൈസല്‍ കോളിയടുക്കം, അലി ആലംപാടി, എസ് എ അബ്ദുര്‍ റഹ്മാന്‍, മനാഫ് സിറാജ് നഗര്‍, ഫാറൂഖ്, മുഹമ്മദ് കരിമ്പള നേതൃത്വം നല്‍കി. പടന്ന: എസ്ഡിപിഐ പടന്ന പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം പടന്ന പെട്രോള്‍ പമ്പില്‍ നിന്ന് ആരംഭിച്ച പ്രകടനം മൂസഹാജിമുക്ക് വഴി പഴയ ബസാറില്‍ സമാപിച്ചു. പ്രകടനത്തിന് ശരീഫ് പടന്ന, എം ടി പി റഫീഖ്, പി എം ഇസ്ഹാക്ക്, ഖാദര്‍ ആയിറ്റി, യു പി സുബൈര്‍, പി വി റസാക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss