|    Oct 15 Mon, 2018 7:23 pm
FLASH NEWS

ഫാഷിസ്റ്റ് ഭീകരതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വളമേകുന്നു

Published : 7th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: പുരോഗമന ആശയങ്ങളുമായി പത്രസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകം വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വളമേകുന്നതിന്റെ പരിണാമമാണെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു. വര്‍ഗീയ ഫാഷിസ്റ്റ് ഭീകരരാല്‍ കൊല ചെയ്യപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തി ല്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “പ്രണാമം” പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. എം സി ജോസ്, എന്‍ മഹേന്ദ്ര പ്രതാപ്, പി രാമചന്ദ്രന്‍, എന്‍ വി അരവിന്ദാക്ഷന്‍ നായര്‍, അഡ്വ.പി ബാബുരാജ്, സി വി ഭാവനന്‍, കണ്ണന്‍ കരുവാക്കോട്, കെ പി മോഹനന്‍, അച്ചുതന്‍ മുറിയനാവി, മധുസൂദനന്‍ ബേളൂര്‍, റാഷിദ് പള്ളിക്കര എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss