|    Jul 20 Fri, 2018 5:52 pm
FLASH NEWS

ഫാഷിസ്റ്റ് ഭീകരതക്കെതിരേ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങുക: കാംപസ് ഫ്രണ്ട്‌

Published : 11th September 2017 | Posted By: fsq

 

വേങ്ങര: ഇറ്റ് ഈസ് ആര്‍എസ്എസ് അയാം ദ വിറ്റ്‌നസ് എന്ന തലകെട്ടില്‍ കാംപസ് ഫ്രണ്ട് ദേശീയ കാംപയിനിന്റെ ഭാഗമായി വേങ്ങര ഏരിയയിലെ വിദ്യാര്‍ഥി ജാഗ്രതാ സദസ്സുകള്‍ക്ക് സമാപനമായി. സമാപന ജാഗ്രതാ സദസ്റ്റ് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്പി കെ സലീം ഉദ്ഘാടനം ചെയ്തു.   ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്നും വിദ്യാഭ്യാസ മേഘലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഏരിയാ പ്രസിഡന്റ് അംജത്, യൂണിറ്റ് പ്രസിഡന്റ് എം ഷഫീഖ്, അനസ്, പി ആത്തിഖ എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss