|    Jun 23 Sat, 2018 4:09 am
FLASH NEWS

ഫാഷിസ്റ്റ് ചിന്ത വളര്‍ത്താന്‍ ഭരണകൂടംതന്നെ മുന്‍കൈയെടുക്കുന്ന കാലം: മാത്യു ടി തോമസ്‌

Published : 31st January 2017 | Posted By: fsq

 

കോഴഞ്ചേരി: ഒരുമതം ഒരുഭാഷ ഒരുസംസ്‌കാരം എന്ന ഫാഷിസ്റ്റ് ചിന്ത വളര്‍ത്താന്‍ ഭരണകൂടം തന്നെ മുന്‍കയ്യെടുക്കുന്ന കാലമാണിതെന്ന് മന്ത്രി മാത്യു ടി തോമസ്. ഇന്ത്യന്‍ പീപ്പിള്‍ തിയറ്റര്‍ അസോസിയേഷന്റെ (ഇപ്റ്റ) നേതൃത്വത്തില്‍ പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ദക്ഷിണമേഖല ദേശീയോദ്ഗ്രഥന ക്യാംപ് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വം എന്ന മൂല്യബോധമാണ് ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിര്‍ത്തിയതെന്നും അതിലൂടെയാണ് വൈദേശിക സാമ്രാജ്യത്വത്തെ പൊരുതി തോല്‍പ്പിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി എന്‍ സോമന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ. ജില്ലാ സെക്രട്ടറി എ പി ജയന്‍, പ്രഫ. നിസാര്‍ കാട്ടുങ്കല്‍, പ്രഫ. തുമ്പമണ്‍ രവി, മുണ്ടപ്പള്ളി തോമസ്, മാത്യു തോമസ്, ചന്ദ്രശേഖരക്കുറുപ്പ് പഴഞ്ഞിയില്‍ സംസാരിച്ചു. സംസ്ഥാന ഹൗസിങ്ങ് ബോര്‍ഡ് ചെയര്‍മാനും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ പി പ്രസാദ്, ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റും നാടകകൃത്തുമായ ജി മണിലാല്‍, അജിത് പ്രഭാവ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ക്യാംപിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പി എന്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ഇപ്റ്റ ജില്ലാ വൈസ് പ്രസിഡന്റ് കവി പറക്കോട് പ്രതാപചന്ദ്രന്‍, ഡോ. റജി വര്‍ഗീസ് സംസാരിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss