|    Jul 21 Sat, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫാഷിസ്റ്റ് ആക്രമണങ്ങള്‍ തുറന്നുകാട്ടി അതിജീവന കലാസംഘം ; കൈയടി നേടി ‘ഞങ്ങള്‍ക്കും പറയാനുണ്ട്’

Published : 28th September 2017 | Posted By: fsq

 

എച്ച്  സുധീര്‍

തിരുവനന്തപുരം: സംഘപരിവാര ഫാഷിസത്തിന്റെ വൈകല്യങ്ങളെ തുറന്നുകാട്ടി അതിജീവന കലാസംഘത്തിന്റെ തെരുവുനാടകം ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ മുന്നേറുന്നു. അധികാരവും ആയുധവും ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളുടെ വായടപ്പിക്കാനുള്ള ഫാഷിസ്റ്റ് ചേരികളുടെ നീക്കത്തെ സക്രിയമായി അവതരിപ്പിക്കുകയാണ് ഒരുകൂട്ടം കലാകാരന്‍മാര്‍. സംഘപരിവാര ചേരികളുടെ ക്രൂരതകള്‍ ഒന്നൊന്നായി തുറന്നുകാട്ടുന്നതിനൊപ്പം പിണറായി സര്‍ക്കാരിന്റെ സംഘപരിവാര പ്രീണനവും ചര്‍ച്ചയാവുകയാണ്. മഹാത്മാഗാന്ധിയോടുള്ള സംഘപരിവാരത്തിന്റെ കപടസ്‌നേഹം തുറന്നുകാട്ടി ആരംഭിക്കുന്ന നാടകം ഹാദിയ കേസിലെ ഇരട്ടനീതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പിന്നാമ്പുറ കാഴ്ചകളിലൂടെ കടന്നുപോവുന്നു. ആര്‍എസ്എസുകാര്‍ ജീവനെടുത്ത കൊടിഞ്ഞിയിലെ ഫൈസലും ഡിജിപിയുടെ പദവിയൊഴിഞ്ഞ ശേഷം ആര്‍എസ്എസിനെ വെള്ളപൂശി മുസ്്‌ലിം സമുദായത്തെ അപമാനിച്ച ടി പി സെന്‍കുമാറും ഇരട്ടനീതി നടപ്പാക്കുന്ന കേരള പോലിസും പരാമര്‍ശ വിഷയമാവുന്നുണ്ട്. കൊല്ലപ്പെട്ട ജുനൈദ് എന്ന 16കാരന്റെ മുഖം ജനമനസ്സുകളില്‍ തിരികെയെത്തിക്കുന്ന നാടകം, നിസ്സഹായാവസ്ഥ കൈവെടിയാനും ശാക്തീകരിക്കപ്പെടണമെന്നും ആഹ്വാനംചെയ്യുന്നു. വിമതശബ്ദങ്ങളെ അവസാനിപ്പിക്കുന്ന രീതിയും വ്യാജവാര്‍ത്തകള്‍ പരത്തുന്ന സമ്പ്രദായവും അവതരിപ്പിക്കുന്നു. റിയാസ് മൗലവി വധത്തില്‍ പോലിസിന്റെ പക്ഷപാതിത്വവും പ്രതികളെ രക്ഷിക്കുന്നതിനുള്ള ഗൂഢാലോചനയും മറനീക്കി പുറത്തുവരുന്നു. ”ഭ്രാന്തുപിടിച്ച ചെന്നായ്ക്കള്‍ ഉമ്മറവാതുക്കല്‍ എത്തുന്നതിനു മുമ്പ് നമുക്കവയെ നേരിടാം”. എന്ന സന്ദേശം നല്‍കിയാണു നാടകം അവസാനിക്കുന്നത്.    ഓരോ ജില്ലകളിലും വ്യത്യസ്ത ടീമുകളാണ് നാടകം കളിക്കുന്നത്. പൊതുജനങ്ങളുടെ  കൈയടി നേടിക്കൊണ്ടാണ് പോപുലര്‍ ഫ്രണ്ട് ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം തെരുവുനാടകം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 1500ലേറെ കേന്ദ്രങ്ങളില്‍ നാടകം കളിക്കുമെന്ന് പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ കെ കെ ഹുസൈര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss