|    Jun 23 Sat, 2018 8:11 am
FLASH NEWS
Home   >  Pravasi   >  

ഫാഷിസ്റ്റ്‌വിരുദ്ധ ചേരിക്ക്കരുത്തുപകരുക: സോഷ്യല്‍ ഫോറം

Published : 18th January 2017 | Posted By: fsq

 

ജിദ്ദ: മതേതരചേരിയിലുള്ളവരും മുസ്‌ലിം ന്യൂനപക്ഷ സംഘടനകളും പരസ്പരം മല്‍സരിച്ച് സമയംപാഴാക്കുന്നതിനു പകരം ഫാഷിസത്തിനെതിരേ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഫാഷിസ്റ്റ്് വിരുദ്ധചേരിക്ക് കരുത്തുപകരണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നൗഷാദ് ചിറയിന്‍കീഴ് ആവശ്യപ്പെട്ടു. സോഷ്യല്‍ ഫോറം റുവൈസ് ബ്രാഞ്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്ഡിപിഐ അടക്കമുള്ള നവസാമൂഹിക പ്രസ്ഥാനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയ ഫാഷിസം രാജ്യത്തെ ഒന്നാകെ വിഴുങ്ങാന്‍ വാപൊളിച്ചുനില്‍ക്കുമ്പോഴും മതേതരചേരിയിലുള്ളവരും ഫാഷിസ്റ്റുകള്‍ ഒന്നാമത്തെ ശത്രുവായി കാണുന്ന മുസ്‌ലിം ന്യൂനപക്ഷ സംഘടനകളും പരസ്പരം മല്‍സരിച്ചും ഭിന്നിച്ചും നില്‍ക്കുകയാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയോടെ അധികാരത്തിലെത്തിച്ച ഇരട്ടചങ്കുള്ളവന്‍ ഒരു ചങ്ക് മോദിയുടെ കാല്‍ക്കീഴില്‍ അടിയറവച്ചിരിക്കുകയാണ്. മുണ്ടുടുത്ത മോദിയാണ് കേരളം ഭരിക്കുന്നതെന്ന് സഖ്യകക്ഷികള്‍തന്നെ ആക്ഷേപമുന്നയിച്ചത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഫാഷിസ്റ്റുകള്‍ക്കെതിരേ പ്രതികരിക്കാന്‍ പരിധിയും പരിമിതിയുമില്ലാത്ത ഏക പ്രസ്ഥാനം എസ്ഡിപിഐ മാത്രമാണെന്നതിനാല്‍ —പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണമെന്ന് റുവൈസ് ബ്രാഞ്ച് പ്രസിഡന്റ് ഹസ്സന്‍ മങ്കട അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സോഷ്യല്‍ ഫോറത്തില്‍ പുതുതായി അംഗത്വമെടുത്തവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സൈനുല്‍ ആബിദ്, അജ്‌നാസ് കോതമംഗലം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss