|    May 28 Sun, 2017 2:16 pm
FLASH NEWS

ഫാഷിസ്റ്റുകള്‍ മുന്നോട്ടുവയ്ക്കുന്നത് മതഭ്രാന്തന്‍മാരായ ഒരു രാഷ്ട്രം നിര്‍മിക്കാന്‍: കരമന അഷറഫ് മൗലവി

Published : 30th September 2016 | Posted By: Abbasali tf

പള്ളുരുത്തി: മഹത്തായ മതേതര മുല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യാ രാജ്യത്തെ മതഭ്രാന്തന്‍മാരായ ഒരു രാഷ്ട്രമാക്കി മാറ്റുന്ന രാഷ്ട്രീയ നടപടിയാണ് ഫാഷിസ്റ്റുകള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം കരമന അഷറഫ് മൗലവി. നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം എന്ന പ്രമേയവുമായി ദേശീയ തലത്തില്‍ നടക്കുന്ന പ്രചാരണത്തിന്റെ ജില്ലാതല സമാപനം പള്ളുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. രാജ്യസ്‌നേഹവും ദേശീയ സ്‌നേഹവും പറഞ്ഞ് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന നിലപാടാണ് ഫാഷിസ്റ്റുകളുടേത്. എന്ത് രാജ്യസ്‌നേഹവും ദേശീയതയുമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഏകോതര സഹോദരങ്ങളായി ഉള്‍കൊള്ളാന്‍ കഴിയാതെ 80 ശതമാനം ജനങ്ങളെയും ശത്രുക്കളായി കാണുന്ന സമീപനമാണ് ഫാഷിസ്റ്റുകളുടേത്. എന്ത് നീതിയുടെ സമീപനമാണ് ഇവര്‍ നടത്തിയിട്ടുള്ളത്. ജനപക്ഷത്തുനിന്ന് എന്ത് ഭരണമാണ് ഇവര്‍ക്ക് അവകാശപ്പെടാനുള്ളത്. അക്രമങ്ങളും കലാപങ്ങളുമാണ് ഇവരുടെ പ്രത്യയശാസ്ത്രം. കലാപങ്ങളിലൂടെ ലക്ഷക്കണക്കിന് ന്യൂനപക്ഷങ്ങളെയാണ് ഇവര്‍ കൊലപ്പെടുത്തിയിരിക്കുന്നതെന്നും അഷറഫ് മൗലവി പറഞ്ഞു. വിവിധ കാരണങ്ങള്‍ നിരത്തി വര്‍ഷാവര്‍ഷം കലാപങ്ങള്‍ ആസുത്രണം ചെയ്യുകയാണ്. ഇവര്‍ക്ക് പാദസേവ ചെയ്യുന്ന സമീപനമാണ് ചില മുസ്്‌ലിം സംഘടനകളുടേത്. മുസ്്‌ലിം സമുദായത്തില്‍നിന്നുതന്നെ ആളുകളെ കൂട്ടുപിടിച്ച് സമുദായത്തെ നശിപ്പിക്കാനുള്ള പുതിയ തന്ത്രങ്ങളാണ് ഫാഷിസ്റ്റുകളുടേത്. ഇതിനായി കപട പണ്ഡിതന്മാരെ സംഘടിപ്പിച്ച് പുതിയ സംഘടന രൂപീകരിച്ചിരിക്കുകയാണ്. സ്വന്തം താല്‍പര്യങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിനാണ് ഇവര്‍ ഫാഷിസ്റ്റുകള്‍ക്ക് അടിയറവ് പറഞ്ഞിരിക്കുന്നത്. തൗഹീദ് മൊത്ത കച്ചവടക്കാരായ മുസ്്‌ലിം സംഘടനകള്‍ ഫാഷിസ്റ്റുകളെ തൃപ്തിപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യത്ത് നടക്കുന്ന വിദേശ പ്രചാരണങ്ങള്‍ക്കെതിരേ സംസാരിക്കാന്‍പോലും ഇവര്‍ക്ക് സമയമില്ല. എങ്കിലും സമുദായത്തെ തമ്മില്‍ തല്ലിക്കുന്ന നടപടികളും പുതിയ കണ്ടുപിടുത്തങ്ങളും മാത്രമാണ് ഇവരുടെ പ്രവര്‍ത്തനം. രാജ്യത്തെ ഏറ്റവും ഭീകര സംഘടന ഏതാണെന്ന് ഗാന്ധി വധം മുതല്‍ ഇങ്ങോട്ടുള്ള സംഭവങ്ങള്‍ വിലയിരുത്തിയാല്‍ മനസിലാവും. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സാണ് സംഘപരിവാരത്തിന് വളരാനുള്ള സാഹചര്യമുണ്ടാക്കിയതെന്നും കരമന അഷറഫ് മൗലവി കുട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് പ്രഫ. വി എം അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി എസ് മുരളി, ഡിവിഷന്‍ പ്രസിഡന്റ് പി എം അബ്ദുല്‍ മനാഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജമാല്‍ മുഹമ്മദ്, വി കെ സലിം, സിദ്ദീഖ് കാലടി, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ ലത്തീഫ്, ഏരിയാ പ്രസിഡന്റ് നസീര്‍ വാളാഞ്ചേരി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day