|    Jan 20 Fri, 2017 11:39 pm
FLASH NEWS

ഫാഷിസ്റ്റുകള്‍ക്കെതിരേ ബംഗാള്‍ മോഡല്‍ കൂട്ടുകെട്ട് അനിവാര്യം: കെ മുരളീധരന്‍

Published : 29th May 2016 | Posted By: mi.ptk

തിരുവനന്തപുരം: രാജ്യമെങ്ങും വര്‍ധിച്ചുവരുന്ന വര്‍ഗീയ ഫാഷിസം ചെറുക്കുന്നതിനും മതനിരപേക്ഷ സമൂഹം ശക്തിപ്പെടുത്തുന്നതിനും പശ്ചിമബംഗാള്‍ മാതൃകയില്‍ ജനാധിപത്യശക്തികള്‍ ഒന്നിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. അത്തരം സഖ്യങ്ങള്‍ അതിവിദൂരമല്ലാതെ കേരളത്തിലും രൂപപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു. കുടപ്പനക്കുന്നില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുമായി പരമാവധി സഹകരിച്ച് മണ്ഡലത്തിന്റെ തുടര്‍വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കും. ജനങ്ങളുടെ ക്ഷേമത്തിനും പ്രാദേശിക പുരോഗതിക്കും രാഷ്ട്രീയ വിവേചനം അഭികാമ്യമല്ലെന്നും മുരളീധരന്‍ പറഞ്ഞു. കുടപ്പനക്കുന്ന് മണ്ഡലം പ്രസിഡന്റ് മദനദേവന്‍ നായര്‍ അധ്യക്ഷനായി. ഡി സുദര്‍ശനന്‍, രാജന്‍ ഗുരുക്കള്‍, കോട്ടമുകള്‍ സുഭാഷ്, പ്രഫ. ജോസഫ് സ്‌കറിയ, കിണവൂര്‍ ഹരി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക