|    Oct 16 Tue, 2018 1:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫാഷിസ്റ്റുകള്‍ക്കെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയരണം : വിഎസ്

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യ മതനിരപേക്ഷ വാദികള്‍ തയ്യാറാവണമെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നുകളയുകയെന്നുള്ളതാണ് ഫാഷിസം കാലങ്ങളായി ചെയ്തുവരുന്നത്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സേക്കു മഹത്വം കല്‍പ്പിക്കുന്നതില്‍ തുടങ്ങി, ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചും തുടരുന്ന ഫാഷിസ്റ്റ് കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷ്. ഫാഷിസ്റ്റുകളുടെ ഈ ഉന്മൂലന പ്രക്രിയയെ  ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചുനിന്നു പ്രതിരോധിക്കേണ്ടതുണ്ട്. ഈ ഉന്മൂലന വ്യവസ്ഥയ്‌ക്കെതിരേ വിശാലമായ പ്രതിരോധ മുന്നണി—യുണ്ടാക്കാന്‍ കഴിയണം. സംഘപരിവാരം ഫാഷിസ്റ്റുകള്‍ക്കെതിരേ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കംതന്നെ അനിവാര്യമായിരിക്കുന്നുവെന്ന് വിഎസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss