|    Oct 17 Wed, 2018 4:27 am
FLASH NEWS

ഫാഷിസ്റ്റുകളെ ഇന്ത്യന്‍ മണ്ണില്‍ കുഴിച്ചുമൂടും: കാംപസ് ഫ്രണ്ട്‌

Published : 28th January 2017 | Posted By: fsq

 

കോഴിക്കോട്: ഫാഷിസ്റ്റുകളെ ഇന്ത്യന്‍ മണ്ണില്‍ കുഴിച്ചുമൂടുമെന്ന് കാംപസ് ഫ്രണ്ട്് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍. ആര്‍എസ്എസിനെ ചെറുക്കാതെ ഇന്ത്യന്‍ റിപബ്ലിക്ക് സംരക്ഷിക്കാന്‍ സാധിക്കില്ല. അതിനാല്‍ ആര്‍എസ്എസിനെ പ്രതിരോധിക്കുന്നതിന് കാംപസ് ഫ്രണ്ട് മുന്നണിപ്പോരാളിയായി പ്രവര്‍ത്തിക്കും. ആര്‍എസ്്എസിനെ ചെറുക്കുക, റിപബ്ലിക്ക് സംരക്ഷിക്കുക പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാംപയിനിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ വിദ്യാര്‍ഥി ജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കാംപയിന്‍ അതിന്റെ തുടക്കം മാത്രമെന്നെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം സി സക്കീര്‍ കല്ലായി അധ്യക്ഷത വഹിച്ചു. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലസിത ടീച്ചര്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അഗം സജീര്‍ മാത്തോട്ടം, കാംപസ് ഫ്രണ്ട്് ജില്ലാ സെക്രട്ടറി ഹിഷാം കൊടുവള്ളി, വൈസ് പ്രസിഡന്റ് ആയിഷ ഹാദി മുക്കം, ട്രഷറര്‍ ഷുഹൈബ് താമരശ്ശേരി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss