|    Oct 24 Wed, 2018 6:22 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫാഷിസത്തെ പ്രതിരോധിക്കാന്‍ സംവാദം മാത്രം മതിയാവില്ല: എ എസ് സൈനബ

Published : 4th April 2018 | Posted By: kasim kzm

മലപ്പുറം: ആക്രമണോല്‍സുകമായ ഫാഷിസത്തെ സംവാദങ്ങളുടെ മാത്രം ഭാഷയില്‍ പ്രതിരോധിച്ചാല്‍ മതിയാവില്ലെന്ന് എന്‍ഡബ്ല്യൂഎഫ് ദേശീയ പ്രസിഡന്റ് എ എസ് സൈനബ. ‘ജാര്‍ഖണ്ഡിലെ പോപുലര്‍ഫ്രണ്ട് നിരോധനം ജനാധിപത്യവിരുദ്ധം: ഞങ്ങള്‍ പോപുലര്‍ ഫ്രണ്ടിനൊപ്പം’ എന്ന കാംപയിനിന്റെ ഭാഗമായി മലപ്പുറം കലക്ടറേറ്റ് പരിസരത്തു നടന്ന വനിതാ ഐക്യദാര്‍ഢ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അപകടത്തിലാവുന്ന ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനകീയ മുന്നേറ്റങ്ങള്‍കൊണ്ടു മാത്രമേ സാധിക്കുകയുള്ളു. പ്രതിഷേധിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണു നടക്കുന്നത്. 2019ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇന്ത്യയിലെ അവസാനത്തെ തിരഞ്ഞെടുപ്പാവാതിരിക്കണമെങ്കില്‍ ജാഗ്രതയോടെ ഇരിക്കണം. ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിഷ്‌ക്രിയരായി മാറിനില്‍ക്കാനാണ് ഭാവമെങ്കി ല്‍ അതു നമ്മെ തേടിയെത്തും. ജുഡീഷ്യറിയുടെ അവകാശങ്ങള്‍പോലും വെട്ടിക്കുറച്ച് അടിസ്ഥാനവര്‍ഗത്തിന് നീതികിട്ടുന്ന അവസാന ആശ്രയവും ഇല്ലാതാക്കുകയാണ്. ഇതിന്റെ ഇരയാണ് ഡോ. ഹാദിയ. നിലപാടില്‍ ഉറച്ചുനിന്നു പൊരുതിയതുകൊണ്ടു മാത്രമാണ് ഹാദിയക്കു നീതി ലഭിച്ചത്. ഒറ്റപ്പെട്ടവരെ ഇല്ലാതാക്കാന്‍ എളുപ്പമാണ്. കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ കൊലപാതകങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്.
പോപുലര്‍ ഫ്രണ്ട് ജനങ്ങളെ ശാക്തീകരിച്ചു. ആത്മവിശ്വാസം പകര്‍ന്നു. നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ പ്രചോദനം നല്‍കി. കോര്‍പറേറ്റുകളുടെ പ്രകൃതിചൂഷണം ചോദ്യംചെയ്യാനും സംഘടന ജനങ്ങളെ പഠിപ്പിച്ചു. ഇതാണു മൂന്നുവര്‍ഷം മാത്രം പ്രായമുള്ള പോപുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡില്‍ നിരോധിക്കാന്‍ കാരണം. കൊളോണിയലിസത്തില്‍ നിന്ന്് ബ്രാഹ്മണാധിഷ്ഠിത ഭരണത്തിലേക്കുള്ള മാറ്റം മാത്രമാണ് ഇന്ത്യയില്‍ നടന്നതെന്നും ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും ഭരണത്തിലുള്ള കൃത്യമായ പ്രാതിനിധ്യമാണ് ഉണ്ടാവേണ്ടതെന്നും സാമൂഹികപ്രവര്‍ത്തക ജാസ്മിന്‍ പറഞ്ഞു. രാഷ്ട്രീയ ശാക്തീകരണത്തോടൊപ്പം ക്രിയാത്മക പ്രതിപക്ഷമാവാന്‍ പിന്നാക്കക്കാര്‍ തയ്യാറാവണമെന്നു വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.
എന്‍ഡബ്ല്യൂഎഫ് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഹബീബ, സംസ്ഥാന വൈസ് പ്രസിഡന്റ് നസീഹ, ദേശീയസമിതി അംഗം പി കെ റംല, മലപ്പുറം ജില്ലാ പ്രസിഡന്റ് എം കെ സൗദ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss