|    Oct 18 Thu, 2018 8:09 am
FLASH NEWS

ഫാഷിസത്തെ പ്രതിരോധിക്കാനുള്ള സിപിഎമ്മിന്റെ ദ്വിമുഖ തന്ത്രം അപകടകരം: പി എം സാദിഖലി

Published : 21st September 2017 | Posted By: fsq

 

തൃശൂര്‍: ഫാഷിസത്തെ പ്രതിരോധിക്കാനെന്ന പേരിലുള്ള സി.പി.എമ്മിന്റെ ദ്വിമുഖ തന്ത്രം രാജ്യത്തിന് അപകടകരമാണെന്ന് യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡണ്ട് പി എം സാദിഖലി. കൈപ്പമംഗലം കാളമുറിയില്‍ യൂത്ത് ലീഗ് തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ നിയോജക മണ്ഡലം പര്യടനത്തിന്റെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സി.പി.എമ്മിനെ നേരിടാന്‍ കഴിയില്ല എന്നാണ് പിണറായിയും കൊടിയേരിയും പറയുന്നത്. ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ കടുത്ത ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ എല്ലാ ജനാധിപത്യ മതേതര കക്ഷികളും ഏക മനസ്സോടെ ഒന്നിച്ചു നിന്ന് പോരാടുകയാണ് വേണ്ടത്. ഒരു ഏകമുഖ പ്രതിരോധം കൊണ്ടുമാത്രമേ ഈ സന്ദിഗ്ധ ഘട്ടത്തെ മറികടക്കാന്‍ കഴിയുകയുള്ളൂ എന്നാണ് രാജ്യത്തെ ഭൂരിപക്ഷം ജനതയും വിശ്വസിക്കുന്നത്. കോണ്‍ഗ്രസ്സിനെതിരെ പാടിപ്പഴകിയ പല്ലവി തന്നെയാണ് സി.പി.എം ആവര്‍ത്തിക്കുന്നത്. രാജ്യത്തെ കര്‍ഷകരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടേയും നാവായി കോണ്‍ഗ്രസ്സ് മാറിയത് സി.പി.എം കാണുന്നില്ല. ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളിലെ കൊള്ളരുതായ്മകള്‍ക്കെതിരെ കോണ്‍ഗ്രസ്സ് തുറന്ന യുദ്ധത്തിലുമാണ്. സി.പി.എമ്മിനാകട്ടെ രാജ്യമാകമാനം ശ്രദ്ധിക്കുന്ന ഒരു കര്‍ഷക സമരത്തിനോ ജനകീയ പോരാട്ടത്തിനോ നേതൃത്വം കൊടുക്കാനുള്ള ശേഷിയുമില്ല. കോണ്‍ഗ്രസ്സില്‍ നിന്നും വേറിട്ട് എന്ത് പുതിയ നയപരിപാടികളാണ് സി.പി.എമ്മിനുള്ളതെന്ന് അവര്‍ വ്യക്തമാക്കണം-സാദിഖലി പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് കെ കെ സക്കരിയ്യ അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് ജില്ലാ ഖജാഞ്ചി എം.പി കുഞ്ഞിക്കോയ തങ്ങള്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ അബ്ദുല്‍കരീം മുഖ്യാതിഥികളായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്‌സല്‍  ‘സംഘടിത മുന്നേറ്റം’, ജനറല്‍ സെക്രട്ടറി എ. എം സനൗഫല്‍  ‘വര്‍ത്തമാന രാഷ്ട്രീയം’ എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss