|    Jun 26 Mon, 2017 4:09 pm
FLASH NEWS

ഫാഷിസത്തെ പൊളിച്ചെഴുതാന്‍ കലാലയ രാഷ്ര്ട്രീയത്തിന് ശക്തി പകരണം

Published : 14th November 2016 | Posted By: SMR

ചങ്ങരംകുളം: രാജ്യത്തു വര്‍ഗീയ ഫാഷിസം ശക്തിപ്പെട്ടു വരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ കാലാലയങ്ങളിലെ ധാര്‍മിക വിദ്യാര്‍ഥി പക്ഷത്തിന് ശക്തിപകരേണ്ടത് അനിവാര്യമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ഷമീര്‍ എറണാകുളം അഭിപ്രായപ്പെട്ടു. കാംപസ് ഫ്രണ്ട് പൊന്നാനി ഏരിയ  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചങ്ങരംകുളം ചിയ്യാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് മുനീര്‍ ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. കെമിസ്ട്രി ഓഫ് ലൗ വിഷയത്തില്‍ ആക്‌സസ് ഇന്ത്യാ ട്രെയ്‌നര്‍ മുബഷിര്‍ കുണ്ടൂര്‍ ക്ലാസെടുത്തു. കാംപസ് ഫ്രണ്ട് വെസ്റ്റ് ജില്ലാ ഖജാഞ്ചി മുജീബ് തവനൂര്‍, പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് അലി കക്കിടിപ്പുറം, ഹസന്‍ ചിയ്യാനൂര്‍, വി പി അബ്ദുല്‍ ഖാദര്‍, സാദിഖ് പെരുമുക്ക് സംസാരിച്ചു. വൈകിട്ട് നടന്ന വിദ്യാര്‍ഥി റാലിക്ക് ജൂനൈദ് പെരുമ്പടപ്പ്, നിയാസ് പുറങ്ങ്, നിഹാദ് ചങ്ങരംകുളം, ശുഹൈബ് പാലപ്പെട്ടി, ജഷീര്‍ പുറങ്ങ് നേതൃത്വം നല്‍കി. ഏരിയ ഭാരവാഹികളായി സാദിഖ് ചങ്ങരംകുളം (പ്രസിഡന്റ്) നിയാസ് പുറങ്ങ് (വൈ. പ്രസിഡന്റ്) ജഷീര്‍ പുറങ്ങ് (സെക്രട്ടറി), അമീര്‍ മാറഞ്ചേരി (ജോ. സെക്രട്ടറി), നിഹാദ് ചങ്ങരംകുളം (ഖജാഞ്ചി )തിരെഞ്ഞെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക