|    Jan 23 Mon, 2017 10:08 am
FLASH NEWS

ഫാഷിസത്തെ നിലയ്ക്കുനിര്‍ത്താന്‍ മോദി തയ്യാറാവണം: പി സി ജോര്‍ജ്

Published : 8th October 2016 | Posted By: SMR

കോട്ടയം: രാജ്യത്ത് ആഭ്യന്തര ഭീകരത വളര്‍ത്തുന്ന ഫാഷിസത്തെ നിലയ്ക്കുനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ആഗോള ഭീകരതയ്‌ക്കെതിരേ മോദി നടത്തുന്ന നീക്കങ്ങളെ ലോകരാജ്യങ്ങളും ഇന്ത്യയിലെ ജനങ്ങളും അംഗീകരിച്ചിരിക്കുകയാണ്. അതേസമയം രാജ്യത്തിനകത്തെ ഫാഷിസ്റ്റ് ഭീകരര്‍ക്കെതിരേ ശബ്ദിക്കാന്‍ മോദിക്കു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വം ഇന്ത്യയുടെ ജീവനാണ്. വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതേതര ഇന്ത്യ സംഗമം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വമെന്ന രാജ്യത്തിന്റെ പൈതൃകം വീണ്ടെടുക്കാന്‍, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ വേദനിക്കുന്ന സമൂഹത്തോട് മാപ്പു പറയാന്‍ മോദി തയ്യാറാവണം. മതേതരത്വം സംരക്ഷിക്കാനുള്ള എസ്ഡിപിഐനിലപാടുകളോട് താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമവും കൊലപാതകവുമാണു ഭീകരതയെങ്കില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ബിജെപിയും ഭീകരസംഘടനകളാണ്. എന്നിട്ട് അവര്‍ എസ്ഡിപിഐ യെ ഭീകരവാദികളും തീവ്രവാദികളുമാക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ കെ റൈഹാനത്ത് വിഷയാവതരണം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക