|    Oct 24 Wed, 2018 12:49 am
FLASH NEWS

ഫാഷിസത്തെ തുറന്നുകാട്ടി പ്രചാരണജാഥ ഇന്ന് നെടുങ്കണ്ടത്ത്

Published : 27th September 2017 | Posted By: fsq

 

അടിമാലി: സംഘപരിവാര ഫാഷിസത്തെയും ഭരണകൂടം സ്വീകരിക്കുന്ന ഇരട്ടത്താപ്പുകളെയും തുറന്നുകാട്ടി പോപുലര്‍ ഫ്രണ്ട് പ്രചാരണ ജാഥയിലെ നാടകം. മുരിക്കാശ്ശേരിയില്‍ തുടങ്ങി അടിമാലിയില്‍ സമാപിച്ച ജാഥയുടെ സന്ദേശം ശ്രവിക്കാന്‍ വിവിധ മേഖലകളില്‍ നിരവധിപേരാണ് എത്തിയത്. ഞങ്ങള്‍ക്കും പറയാനുണ്ട്, പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തിവരുന്ന പ്രചാരണ വാഹന ജാഥ ഇന്ന് രാവിലെ ഒമ്പതിന് രാജാക്കാട് ആരംഭിക്കും. നെ ടുങ്കണ്ടം പടിഞ്ഞാറേ കവലയി ല്‍ വൈകീട്ട് ഏഴിന് സമാപിക്കും.  ഇന്നലെ മുരിക്കാശ്ശേരിയില്‍ ആരംഭിച്ച് ഇരുമ്പുപാലത്ത് സമാപിച്ചു. സമാപന സമ്മേളനത്തില്‍ നൗഷാദ് കാസിം തൊടുപുഴ വിഷയം അവതരിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം പി എ മുഹമ്മദ് ഷറഫുദ്ദീന്‍, അബ്ദുര്‍ റസാഖ് മൗലവി നെയ്‌ശേരി, ഏരിയ പ്രസിഡന്റ് പി എസ് ഹനീഫ ഇരുമ്പുപാലം, സെക്രട്ടറി ടി എ നൗഷാദ് മുരിക്കാശ്ശേരി സംസാരിച്ചു. നാളെ തൂക്കുപാലം, 29 പെരിയാര്‍, ഒക്ടോബര്‍ മൂന്ന് വണ്ണപ്പുറം, നാല് തൊടുപുഴ എന്നിങ്ങനെ മേഖലകള്‍ തിരിച്ചാണ് പ്രചാരണ പരിപാടികള്‍ നടത്തുന്നത്. പ്രധാന കേന്ദ്രങ്ങളില്‍ തെരുവുനാടകവും അരങ്ങേറും. കോര്‍ണര്‍ യോഗങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം കെ ബഷീര്‍, ജില്ലാ സെക്രട്ടറി പി ജെ ഇസ്മായില്‍, ജില്ലാ കമ്മിറ്റിയംഗം പി എ മുഹമ്മദ് ഷറഫുദ്ദീന്‍, ഏരിയ പ്രസിഡന്റ് റസ്്‌ലി റസാഖ്, ഏരിയ സെക്രട്ടറി വി എ അബ്ദുല്‍ ജലീ ല്‍, വഹാബ് തൂക്കുപാലം, നവാസ്  സംസാരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss