|    Oct 21 Sun, 2018 10:32 pm
FLASH NEWS

ഫാഷിസത്തെ ചെറുക്കാന്‍ സിപിഎമ്മിന് കഴിയില്ല: കെ എന്‍ എ ഖാദര്‍

Published : 25th September 2017 | Posted By: fsq

 

വേങ്ങര: ഫാസിസത്തെ ചെറുക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍. ഫാസിസം ഒരു ദേശീയ പ്രശ്‌നമാണ്. എല്ലാ സംസ്ഥാനങ്ങളിലും ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. അതിന് രാജ്യത്താകെ ഒരു ഏകീകൃതമായ പ്രതിരോധ പ്രസ്ഥാനം പടുത്തുയര്‍ത്തേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അതിന് കഴിയില്ല. ഓരോ ദിവസവും ക്ഷീണിച്ച് വരുന്ന സ്ഥിതിയിലാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുള്ളതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒന്നു രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണയുള്ളത്. ജനപിന്തുണയില്ലാത്ത പാര്‍ട്ടിക്ക് മറ്റു സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് ഫാസിസത്തെ ചെറുത്ത് തോല്‍പ്പിക്കാനാവുക. കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ് എല്ലാ സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായിട്ടുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപെട്ടിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് തന്നെയാണ് ഇന്ത്യയിലെ വലിയ മതേതര പാര്‍ട്ടി. ഫാസിസ്റ്റ് വിരുദ്ധ ചേരിക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. മതേതര പാര്‍ട്ടികള്‍ കോ ണ്‍ഗ്രസുമായി ചേര്‍ന്ന് ഫാസിസത്തെ നേരിടുകയാണ് വേണ്ടതെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss