|    Jul 16 Mon, 2018 2:35 pm
FLASH NEWS

ഫാഷിസത്തെ ചെറുക്കാന്‍ ഇടതിനും വലതിനും തന്റേടമില്ല: അഡ്വ. കെ സി നസീര്‍

Published : 26th September 2017 | Posted By: fsq

 

വേങ്ങര: രണ്ടുതരം പൗരന്‍മാരെ സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാര ഫാസിസത്തെ പ്രതിരോധിക്കാന്‍ കേരളത്തിലെ ഇടത്‌വലത് മുന്നണികള്‍ക്ക് തന്റേടമില്ലെന്ന് വേങ്ങര മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍. സംഘപരിവാരത്തേക്കാള്‍ കേമമായി ന്യൂനപക്ഷ മുസ്ലിംവിരുദ്ധ നിലപാടുകള്‍ നടപ്പാക്കാനാണ് ഇടത് മുന്നണി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മതംമാറ്റ ഇടിമുറികള്‍ സൃഷ്ടിച്ച് പൗരസ്വാതന്ത്ര്യം നിഷേധിക്കുകയും യുവതികളെ പീഡിപ്പിക്കുകയും ചെയ്യുന്ന ആര്‍ എസ്എസ് കേന്ദ്രങ്ങളെ വെള്ള പൂശാനുള്ള ശ്രമം ഭരണഘടനാ വിരുദ്ധമാണ്.ഫാസിസത്തെ ചെറുത്തു തോല്‍പിക്കുമെന്നു വീമ്പുപറയുന്ന യുഡിഎഫ് ആര്‍എസഎസിനു മുമ്പില്‍ മുട്ടു വിറച്ചു നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് ആര്‍എസ്എസ് ക്രിമിനല്‍ കൊല്ലപ്പെട്ടപ്പോള്‍ കോഴിക്കോട് ഉപവാസം നടത്തിയ പ്രതിപക്ഷ നേതാവിന് കൊടിഞ്ഞിയിലെ ഫൈസല്‍ കൊല്ലപ്പെട്ടപ്പോള്‍ ഉപവസിക്കാന്‍ തോന്നാതിരുന്നത് ആര്‍എസ്എസിനോടുള്ള ഭയം മൂലമാണ്. ആര്‍എസ്എസ് നേതാക്കളെ വിരുന്നൂട്ടി സല്‍ക്കരിച്ചാല്‍ ഫാസിസത്തെ ഇല്ലായ്മ ചെയ്യാമെന്ന മൂഡവിശ്വാസമാണ് യുഡിഎഫിനെ നയിക്കുന്നത്.സംഘപരിവാരത്തെ അമര്‍ച്ച ചെയ്യാന്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയല്ല പ്രതിരോധ രാഷ്ട്രീയമാണ് വേണ്ടതെന്ന സന്ദേശമാണ് എസ്ഡിപിഐ വേങ്ങരയിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വേങ്ങര, ഊരകം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് അഡ്വ. കെ സി നസീര്‍ തിങ്കളാഴ്ച പര്യടനം നടത്തിയത്. ഉച്ചക്ക് നാമനിര്‍ദേശ പത്രികയുടെ സൂഷ്മപരിശോധനയിലും അദ്ദേഹം പങ്കെടുത്തു. ചൊവ്വാഴ്ച കണ്ണമംഗലം, എആര്‍ നഗര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss