|    Feb 25 Sun, 2018 9:09 am
Home   >  Todays Paper  >  Page 4  >  

ഫാഷിസത്തെ ക്രിസ്ത്യന്‍ നേതൃത്വം തിരിച്ചറിയണം- പിഡിപി

Published : 4th June 2017 | Posted By: fsq

 

തിരുവനന്തപുരം: ഫാഷിസത്തിന് കരുത്ത് പകരാനുള്ള ഒരോ തീരുമാനവും ഇരുതലമൂര്‍ച്ചയുള്ള വാളുകളായി ഭാവിയില്‍ തങ്ങള്‍ക്ക് മേല്‍ നിര്‍ദയം പതിക്കുമെന്ന തിരിച്ചറിവ് കേരളത്തിലെ ക്രിസ്ത്യന്‍ നേതൃത്വത്തിന് ഉണ്ടാവണമെന്ന് പിഡിപി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ബഹുസ്വരത അംഗികരിക്കാനുള്ള വിശാലമനസ്‌കത തങ്ങള്‍ക്കില്ലെന്ന് ഓരോ തീരുമാനങ്ങളിലൂടെയും ബിജെപി  ഗവണ്‍മെന്റ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. സംഘപരിവാര സംഘടനകളാല്‍ തകര്‍ക്കപ്പെട്ട നിരവധി ചര്‍ച്ചുകളുടെയും കന്യാസ്ത്രീ മഠങ്ങളുടെയും വേദനിക്കുന്ന ഓര്‍മകളുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് ബിജെപി നേതൃത്വത്തെ വിശ്വസിക്കാന്‍ കഴിയില്ല. മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കി ഈഴവ സമുദായത്തെ വഞ്ചിച്ചതിന്റെ വിലാപങ്ങള്‍ എസ്എന്‍ഡിപി നേതൃത്വത്തില്‍ നിന്ന് ദിനേന  കേരളസമൂഹം കേട്ടുകൊണ്ടിരിക്കുകയാണ്.   സി കെ ജാനുവും വെള്ളാപ്പള്ളി നടേശനും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അവഗണനയുടെ കണക്കുകള്‍ നിരത്തി സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ടെന്ന് ക്രിസ്ത്യന്‍ നേതൃത്വം മനസ്സിലാക്കണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss