|    Jul 20 Fri, 2018 5:56 pm
FLASH NEWS

ഫാഷിസത്തിന് നിറങ്ങള്‍കൊണ്ട് പ്രതിരോധം തീര്‍ത്ത് ചിത്രകാരന്മാര്‍

Published : 16th September 2017 | Posted By: fsq

 

കോഴിക്കോട്: ഫാഷിസത്തിനെതിരേ വരകളിലൂടെ പ്രതിരോധവുമായി ഒരു കൂട്ടം ചിത്രകാരന്മാര്‍. കൊന്നു തീര്‍ക്കുന്ന ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ സേവ് ഇന്ത്യാ ഫോറം സംഘടിപ്പിച്ച പ്രതിരോധ സംഗമമാണ് ചിത്രകാരന്‍മാരുടെ കൂട്ടായ്മയ്ക്ക് വേദിയായത്. ഫാഷിസം പടിവാതില്‍ക്കല്‍ എത്തിയതിനെ സൂചിപ്പിക്കുന്ന ഫാഷിസം സീറൊ കിലോമീറ്റര്‍ എന്നെഴുതിയ നാഴികക്കല്ലും തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയേറ്റ് ഇടനെഞ്ച് പിളര്‍ന്നൊഴുകുന്ന ചോരത്തുള്ളികളും ഇതിനെല്ലാം സാക്ഷിയായിട്ടും നിസ്സഹായരായി നില്‍ക്കേണ്ടി വരുന്ന മനുഷ്യന്റെ താഴിട്ട ചുണ്ടുകളും അടച്ചു പൂട്ടിയ കണ്ണുകളും കാതുകളും ചോരയൊലിക്കുന്ന മൂക്കുകളും ഫാഷിസ്റ്റ് കാലത്തിന്റെ നേര്‍ചിത്രങ്ങളായി. എഴുത്തിനും വായനയ്ക്കും അറിവിനുംമേല്‍ പോലും ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്നസംഘപരിവാരത്തിന്റെ ശൂലങ്ങള്‍ തകര്‍ത്തെറിയുന്ന സംസ്‌കാരങ്ങളും നീതിക്ക് മേല്‍ ആധിപത്യമുറപ്പിക്കുന്ന ഹിംസാത്മകതയും രചനയില്‍ തെളിഞ്ഞു വന്നു. പ്രഭാകരന്‍, കബിത മുഖോപാധ്യായ, വി കെ മോഹനന്‍, സുനില്‍ അശോകപുരം, അജയന്‍ കരാടി, കെ സുധീഷ് എന്നിവരാണ് നിറങ്ങള്‍ കൊണ്ട് ഫാഷിസത്തിന് പ്രതിരോധം തീര്‍ത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss