|    Oct 20 Fri, 2017 5:31 am

ഫാഷിസത്തിന് താക്കീതായി എസ്ഡിപിഐ മതേതര ഇന്ത്യാ സംഗമം

Published : 8th October 2016 | Posted By: Abbasali tf

കോട്ടയം: ‘മതേതരത്വം ഇന്ത്യയുടെ ജീവനാണ് വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി കോട്ടയത്തു സംഘടിപ്പിച്ച മതേതരസംഗമം മതേതരത്വത്തെ കൊലക്കത്തിക്കിരയാക്കുന്ന ഹിന്ദുത്വ ഫാഷിസത്തിന് താക്കീതായി മാറി. രാജ്യത്തിന്റെ അടിസ്ഥാന പുരോഗതിക്കുതകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയപ്പോഴും തങ്ങളുടെ ആദര്‍ശങ്ങളും ആശയങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിനാലാണ് നാം വൈദേശികശക്തികളെ രാജ്യത്തുനിന്ന് ആട്ടിയോടിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്ന് വിഷയാവതരണം നടത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ റൈഹാനത്ത് ടീച്ചര്‍ പറഞ്ഞു. എന്നാല്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ അന്നു ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വിദ്വേഷത്തിന്റെ രാഷ്ട്രീയം അധികാരം ഉപയോഗിച്ച് രാജ്യത്തു നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ജാതിക്കോമരങ്ങളുടെ പീഡനങ്ങള്‍ക്കിരയാവുന്ന ദലിത് സൂഹത്തിന്റെ കഥപറഞ്ഞതിനാണ് ആര്‍എസ്എസുകാര്‍ തിയേറ്റര്‍ ആക്രമിച്ചത്. രോഹിത് വെമുല കൊല്ലപ്പെട്ടതിന്റെ പിന്നിലും ഇതു തന്നെയാണ്. പന്‍സാരെയും കല്‍ബുര്‍ഗിയും ദാബോല്‍ക്കറും കൊലചെയ്യപ്പെട്ടതും ഫാഷിസ്റ്റു നീതിയുടെ തുടര്‍ക്കഥയാണ്.ഇതിനെതിരേ വീണ്ടുമൊരു സ്വാതന്ത്ര്യസമരപ്രഖ്യാപനം നടത്താന്‍ രാജ്യത്തെ മതേതര-ജനാധിപത്യവിശ്വാസികള്‍ തയ്യാറാവണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. കഴിഞ്ഞ രണ്ടു മുതല്‍ എട്ടുവരെ നടക്കുന്ന ദേശീയ കാംപയിന്റെ ഭാഗമായാണ് ജില്ലാ തലത്തില്‍ സംഗമം സംഘടിപ്പിച്ചത്.എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് വി എസ് താജുദ്ദീന്‍, പിഡിപി ജില്ലാ പ്രസിഡന്റ് എം എസ് നൗഷാദ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് യു നവാസ്, പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, റസിയാ ഷെഹീര്‍ (എന്‍ഡബ്ല്യുഎഫ്), കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം സി പി അജ്മല്‍ സംസാരിച്ചു. എസ്ഡിപിഐ ജില്ലാ ജന. സെക്രട്ടറി ഷെമീര്‍ അലിയാര്‍, ജോ. സെക്രട്ടറി അശ്്‌റഫ് ആലപ്ര, വൈസ് പ്രസിഡന്റ് പി കെ സിറാജുദ്ദീന്‍, നാസര്‍ കിണറ്റുകര, എം എസ് ഷാജി, ഇപി അന്‍സാരി, ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലര്‍മാര്‍, മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക