|    Dec 12 Wed, 2018 8:47 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഫാഷിസത്തിനെതിരേ സാംസ്‌കാരിക പ്രതിരോധം തീര്‍ക്കണം: നവോദയ

Published : 12th November 2018 | Posted By: AAK

ദമ്മാം: ഫാഷിസത്തെ ചെറുക്കാന്‍ സാംസ്‌കാരിക പ്രതിരോധം തീര്‍ക്കണമെന്നും ജനാധിപത്യവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിക്കണമെന്നും നവോദയ കിഴക്കന്‍ പ്രവിശ്യ കേന്ദ്ര സമ്മേളനം ആവശ്യപ്പെട്ടു, കോര്‍പറേറ്റുകളുടെ സഹായത്തോടെ അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. വന്‍കിട കോര്‍പറേറ്റുകള്‍ക്കായി നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണം കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടുന്ന രാജ്യത്തെ സാധാരണ ജനവിഭാഗങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധന വില അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിനു കാരണമാവുന്നു. രാജ്യത്തെ ആദിവാസി, ദളിത്, ന്യൂനപക്ഷങ്ങള്‍ ജാതിയുടെയും മതത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നു. പശുവിന്റെ പേരില്‍ നിരവധി മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. സ്വതന്ത്ര ചിന്തകരെയും ശാസ്ത്ര പ്രചാരകരെയും കൊലപ്പെടുത്തുന്നു എന്ന് മാത്രമല്ല കുറ്റവാളികള്‍ക്കും ജനാധിപത്യ വിരുദ്ധര്‍ക്കും കേന്ദ്രസര്‍ക്കാര്‍ പിന്തുണ ലഭിക്കുന്ന അത്യന്തം ഗൗരവതരമായ സ്ഥിതിവിശേഷമാണ്. സ്ത്രീ മുന്നേറ്റത്തിന്റെ കേരളീയ മാതൃക ഇന്ത്യയാകെ വ്യാപിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വദേശിവല്‍ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സമഗ്രമായ പുനരധിവാസ പദ്ധതികള്‍ ആവിഷക്കരിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മുന്‍കയ്യെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രശസ്ത കഥാകൃത്തും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ് പവനന്‍ മൂലക്കീല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം എം നഈം പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.

പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ്, നവോദയ രക്ഷാധികാരികളായ ഇ എം കബീര്‍, പ്രദീപ് കൊട്ടിയം, ബഷീര്‍ വരോട്, ബഹ്‌റൈന്‍ പ്രതിഭ രക്ഷാധികാരിയും എന്‍ആര്‍ഐ കമ്മിഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂര്‍, ജിദ്ദ നവോദയ പ്രസിഡന്റ് ഷിബുകുമാര്‍ സംസാരിച്ചു. ലക്ഷ്മണന്‍, റഹീം മാടത്തറ, എം ബഷീര്‍, നന്ദിനി മോഹന്‍, ഷാഹിദ ഷാനവാസ്, ഉമേഷ് കളരിക്കല്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പവനന്‍ മൂലക്കീല്‍ (പ്രസിഡന്റ്), നിധീഷ് മുത്തമ്പലം, ലക്ഷ്മണന്‍, ജോസ് മാനാടന്‍, ഷമല്‍ ഷാഹുല്‍ (വൈസ് പ്രസി.), എം എം നഈം (ജ. സെക്രട്ടറി), എം ബഷീര്‍, റഹീം മാടത്തറ, ഉമേഷ് കളരിക്കല്‍, ജിന്‍സ് ലൂക്കോസ് (ജോ. സെക്രട്ടറി), കൃഷ്ണകുമാര്‍ (ട്രഷറര്‍), കൃഷ്ണന്‍ കൊയിലാണ്ടി, രാജേഷ് ആനമങ്ങാട് (ജോ. ട്രഷറര്‍) തിരഞ്ഞെടുത്തു. ഹനീഫ മൂവാറ്റുപുഴ, സലിം മണാട്ട്, സിദീഖ് ചാലില്‍, കെ ശ്രീകുമാര്‍, കെ വി ഷാജി, ഷാജി ഹസന്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss