|    Oct 19 Thu, 2017 4:48 pm
FLASH NEWS

ഫാഷിസത്തിനെതിരേ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്നു: സി എ റഊഫ്

Published : 6th October 2017 | Posted By: fsq

 

ചെറുതുരുത്തി: ഫാഷിസത്തിന്നെതിരേ സംസാരിക്കുന്നവരെ സംഘ്പരിവാര്‍ ശക്തികള്‍ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് പോപുലര്‍ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി എ റഊഫ്. “ ഞങ്ങള്‍ക്കും പറയാനുണ്ട്” എന്ന പോപുലര്‍ ഫ്രണ്ട് ചേലക്കര ഡിവിഷന്‍ സംഘടിപ്പിച്ച പ്രചാരണ ജാഥയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്നെതിരെയുള്ള കയ്യേറ്റങ്ങള്‍ എഴുത്തുകാരെ കൊന്നൊടുക്കുന്നതിലേക്ക് വരെ എത്തി നില്‍ക്കുന്നു. ഭരണ പരിഷ്‌കാരങ്ങള്‍ കര്‍ഷകരുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു.ആര്‍എസ്എസിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിട്ട് നിന്നവര്‍ രാജ്യ സ്‌നേഹികളായി മാറുന്നത് വിരോതാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പോപുലര്‍ ഫ്രണ്ട് ചേലക്കര ഡിവിഷന്‍ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് ഷഫീഖ്, ഡിവിഷന്‍ സെക്രട്ടറി എ ഇ ഷഫീഖ്, എന്‍ഡബ്ലിയുഎഫ് ജില്ലാ സെക്രട്ടറി കെ പി സഹല ഷഫീഖ്, എസ്ഡിപിഐ ചേലക്കര മണ്ഡലം പ്രസിഡന്റ് ബി അബു താഹിര്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുര്‍ഷിദ് ചേലക്കര, പോപുലര്‍ ഫ്രണ്ട് ചെറുതുരുത്തി ഏരിയ പ്രസിഡന്റ് സി എം ഉസ്മാന്‍ ,എം ആര്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍, ജാഫര്‍, ഷമീര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക