|    Oct 22 Mon, 2018 3:47 pm
FLASH NEWS

ഫാഷിസത്തിനെതിരേ വേണ്ടത് ഒറ്റക്കെട്ടായ സാമൂഹിക മുന്നേറ്റം

Published : 29th September 2017 | Posted By: fsq

 

വടകര: ഫാഷിസത്തിനെതിരെ ഒറ്റക്കെട്ടായുള്ള സാമൂഹിക മുന്നേറ്റമാണ് വേണ്ടതെന്ന് വിഡി സതീശന്‍ എംഎല്‍എ. ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ച ന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യം ഇന്നുവരെ നേടിയെടുത്ത മതേതര മുന്നേറ്റങ്ങളെയാണ് ഫാഷിസം തകര്‍ന്നുന്നതെന്ന് എല്ലാവര്‍ക്കും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വടകര ടൗണ്‍ മുസ്്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സിഎച്ച് അനുസ്മരണവും ഫാഷിസ്റ്റ് വിരുദ്ധ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് ശക്തികള്‍ വിവിധ രൂപവും ഭാവവും കൈവരിക്കുമെങ്കിലും അവര്‍ക്ക് എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന ഏക ലക്ഷ്യം മാത്രമാണുള്ളത്. ഇന്ത്യയില്‍ ഭരണം ചക്രം തിരിക്കുന്ന സംഘപരിവാര ശക്തികളുടെയും യൂറോപ്പിലെ വിധ്വംസക സംഘടനയായിരുന്ന നാസികളുടെയും പ്രവര്‍ത്തനങ്ങളും തമ്മിലുള്ള സാമ്യം വ്യക്തമാണ്. ഇറ്റലിയിലും ജര്‍മ്മനിയിലും രണ്ടാം ലോക മഹായുദ്ധ കാലത്ത് വിനാശം വിതച്ച പ്രസ്ഥാനങ്ങളുടെ മാതൃകയില്‍ തന്നെയാണ് സംഘപരിവാരും ചലിക്കുന്നത്. ആദ്യം സ്വാധീനിക്കാന്‍ ശ്രമിക്കുക, വഴങ്ങിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുക, അതിനും തയ്യാറല്ലെങ്കിലും ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായാണ് ഫാസിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഇതേ രീതിയാണ് സംഘപരിവാര സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താത്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി ഫാസിസത്തെ എതിര്‍ക്കുന്ന ശൈലിയാണ് സിപിഎം സ്വീകരിക്കുന്നതെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങളുടെ വോട്ടില്‍ കണ്ണുവെച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സിപിഎം നടത്തുന്നത്. പലപ്പോഴും ഫാസിസ്റ്റുകള്‍ക്ക് സഹായമാകുന്ന പ്രവര്‍ത്തനങ്ങളാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ കെകെ മഹമൂദ് അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ, പിഎം സാദിഖലി, അഡ്വ ഫൈസല്‍ ബാബു, എംസി വടകര, ടി.ഐ നാസര്‍, എം.പി അബ്ദുല്‍ കരീം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss