|    Nov 18 Sat, 2017 4:38 am

ഫാഷിസത്തിനെതിരേ വിശാല ബഹുജന പ്രക്ഷോഭം വളര്‍ത്തണം: അസിത് ഭട്ടാചാര്യ

Published : 7th August 2017 | Posted By: fsq

 

പാമ്പാടി: രാജ്യത്ത് ഫാഷിസ്റ്റ് സംസ്‌കാരം വളര്‍ത്തുന്ന ബിജെപി കുത്തകകള്‍ക്കായുള്ള സാമ്പത്തിക നയങ്ങളുടെ ആഘാതത്തില്‍ ശ്വാസംമുട്ടുന്ന ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക് ഭരണകൂടം തടയിടുകയാണെന്ന് എസ്‌യുസിഐ (കമ്മ്യൂനിസ്റ്റ്) പോളിറ്റ്ബ്യൂറോ അംഗം അസിത് ഭട്ടാചാര്യ. എസ്‌യുസിഐ സ്ഥാപക ജനറല്‍ സെക്രട്ടറി ശിബ്ദാസ് ഘോഷ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.വമ്പന്‍ കുത്തകകള്‍ക്ക് വേണ്ടി ജിഎസ്ടിയും നോട്ട് നിരോധനവും നടപ്പാക്കി ജനജീവിതത്തെ തകര്‍ക്കുകയും കര്‍ഷകരെ വെടിവച്ചു കൊല്ലുകയും ചെയ്യുന്ന ബിജെപി മതത്തെപ്പറ്റി പറയുന്നത് ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് മുതലാളിത്തത്തെ സഹായിക്കാനാണ്. അതിശക്തമായ ബഹുജന പ്രക്ഷോഭം വളര്‍ത്തിയെടുത്ത് മാത്രമേ ഈ സാഹചര്യത്തെ അതിജീവിക്കാനാവു. സിപിഐ, സിപിഎം പാര്‍ട്ടികള്‍ ഈ കടമ വിസ്മരിച്ച് അവസരവാദ നിലപാടുകള്‍ എടുത്ത് ബിജെപിയെ സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി സി കെ ലൂക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി വേണുഗോപാല്‍, ജയ്‌സണ്‍ ജോസഫ്, ജി എസ് പത്മകുമാര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് അനുസ്മരണ റാലിയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക