|    Mar 23 Thu, 2017 11:52 pm
FLASH NEWS

ഫാഷിസത്തിനെതിരേ യോജിച്ച മുന്നേറ്റം അനിവാര്യം: പോപുലര്‍ ഫ്രണ്ട്

Published : 29th August 2016 | Posted By: SMR

കോഴിക്കോട്: ഫാഷിസത്തിനെതിരേ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് മേഖലാ പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. രാജ്യത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിനെതിരേ അന്ധമായ സംഘടനാ പക്ഷപാതിത്വം ഒഴിവാക്കി ഒരുമിച്ചു നില്‍ക്കാന്‍ മുസ്‌ലിം സംഘടനകള്‍ തയ്യാറാവണം. മഞ്ചേരിയിലും തിരുവനന്തപുരത്തും മുസ്‌ലിം സ്ഥാപനങ്ങള്‍ കൈയേറാനുള്ള ഫാഷിസ്റ്റ് നീക്കം തടയാനായത് പക്ഷപാതിത്വം മറന്ന് ഒരുമിച്ചു നിന്നതുകൊണ്ടാണ്.
സമുദായത്തിന്റെ സ്ഥാപനങ്ങള്‍ സംരക്ഷിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ സംഘടന എന്നും മുന്‍പന്തിയിലുണ്ടാവും. ഇന്ത്യന്‍ ജനതയുടെ അഭിമാനവും അവകാശവും സംരക്ഷിക്കുന്നതിനു മുന്‍കൈയെടുക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു. രാജ്യത്ത് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായി വര്‍ധിച്ചു വരുന്ന അതിക്രമത്തില്‍ സംഗമം നടുക്കം രേഖപ്പെടുത്തി. അടുത്ത മാസം നടക്കുന്ന നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം കാംപയിന്‍ വിജയിപ്പിക്കാനാവശ്യമായ നടപടികള്‍ സംഗമം ആസൂത്രണം ചെയ്തു. സംസ്ഥാന ഖജാഞ്ചി സി പി അബ്ദുല്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം പി നൂറുല്‍ അമീന്‍, കെ കെ അബ്ദുല്‍ മജീദ് അല്‍ഖാസിമി, ജില്ലാ പ്രസിഡന്റ് എ പി അബ്ദുല്‍ നാസര്‍, സെക്രട്ടറിമാരായ കെ കെ കബീര്‍, പി നിസാര്‍ അഹമ്മദ് സംസാരിച്ചു.

(Visited 28 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക