|    Jul 20 Fri, 2018 10:17 pm
FLASH NEWS

ഫാഷിസത്തിനെതിരേ യൂത്ത് ലീഗ് പ്രതിഷേധ സായാഹ്നം നടത്തി

Published : 13th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ഫാഷിസത്തിനെതിരേ മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഗാന്ധി മുതല്‍ ഗൗരി വരെ’ എന്ന പ്രമേയത്തില്‍ പ്രതിഷേധ സായാഹ്നം നടത്തി. വിമര്‍ശിക്കുന്നവരെയെല്ലാം ഇല്ലാതാക്കുന്ന ഇന്ത്യന്‍ ഫാഷിസം അതിന്റെ പാരമ്യതയിലെത്തിയ കാലത്ത് ഫാസിസത്തിനെതിരേ പൊതുബോധം വളര്‍ത്തേണ്ടത് രാജ്യസ്‌നേഹികളുടെ കടമയാണെന്ന് ഉദ്ഘാടകനും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ പി പി എ കരീം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രമേഷ് എഴുത്തച്ഛന്‍, സെക്രട്ടറി പി ഒ ഷീജ, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി കെ അബൂബക്കര്‍, സെക്രട്ടറി യഹ്‌യാഖാന്‍ തലക്കല്‍, നിയോജക മണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, ഖജാഞ്ചി സലീം മേമന, എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ്, വി എം അബൂബക്കര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss