|    Nov 23 Thu, 2017 4:33 pm
FLASH NEWS

ഫാഷിസത്തിനെതിരേ മതേതര പ്രതിരോധം: യൂത്ത് ലീഗ് കാംപയിന്‍ 16ന് തുടങ്ങും

Published : 13th August 2017 | Posted By: fsq

 

കാസര്‍കോട്: ഫാഷിസത്തിനെതിരേ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാംപയിന്‍ 16ന് വൈകീട്ട് നാലിന് ഉളിയത്തടുക്കയില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പ്രമേയ പ്രഭാഷണവും ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഫൈസല്‍ ബാബു, സിദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യ പ്രഭാഷണവും നടത്തും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന വൈസ് പ്രസിഡന്റ് സിടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എംസി ഖമറുദ്ദീന്‍, എ അബ്ദുദുര്‍റഹ്മാന്‍ സംസാരിക്കും. 16 ന് രാവിലെ മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍  വിവിധ സ്ഥാപനങ്ങളും പ്രമുഖ വ്യക്തിത്വങ്ങളെയും സന്ദര്‍ശിക്കും. തളങ്കര മാലിക് ദീനാര്‍ മസ്ജിദ്, വ്യാകുലമാതാ ചര്‍ച്ച്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഭട്ടിന്റെ വീട്്, ചൂരി മസ്ജിദ് എന്നിവടങ്ങളില്‍ സൗഹൃദ സന്ദര്‍ശനം നടത്തും.  റിയാസ് മൗലവിയെ വെട്ടി കൊന്ന് കാസര്‍കോടും പരിസര പ്രദേശങ്ങളിലും കലാപത്തിന് ശ്രമിക്കുകയായിരുന്നു സംഘപരിവാര്‍. ഇതിനെ ചെറുക്കുന്നതിനും വേണ്ടിയാണ് ക്യാംപയിന്‍ ലക്ഷ്യമിടുന്നതെന്ന് നേതാക്ക ള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഷ്‌റഫ് എടനീര്‍, ടിഡി കബീര്‍, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പടഌ മന്‍സൂര്‍ മല്ലത്ത്, എം.എ.നജീബ്, അസീസ് കളത്തൂര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക