|    Oct 22 Mon, 2018 5:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫാഷിസത്തിനെതിരേ ഭിന്നതകള്‍ മറന്ന് ഐക്യപ്പെടണം : ജിഗ്‌നേഷ് മേവാനി

Published : 16th September 2017 | Posted By: fsq

 

കോഴിക്കോട്: ഇന്ത്യന്‍ ഫാഷിസത്തിനെതിരേ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും ഭിന്നതകള്‍ മറന്ന് ഒന്നിക്കണമെന്ന് പ്രമുഖ് ദലിത് നേതാവും ഉന സമരനായകനുമായ ജിഗ്‌നേഷ് മേവാനി നളന്ദ ഓഡിറ്റോറിയത്തില്‍ സേവ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ‘ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ മനുഷ്യമനസ്സ്് പ്രതിരോധസംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ഇന്ത്യക്കുവേണ്ടി നിലകൊണ്ടതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ഫാഷിസ്റ്റുകള്‍  വെടിവച്ചു കൊന്നത്. നരേന്ദ്ര ധബോല്‍ക്കറെയും പന്‍സാരെയെയും കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയതും ഇതേ കാരണത്താലാണ്. എതിര്‍ശബ്ദമുയര്‍ത്തുന്നവരെ കൊന്നുതീര്‍ക്കാമെന്നു കരുതുന്നവര്‍ വിഡ്ഢികളാണ്. ഇന്ത്യയുടെ ജനാധിപത്യ പ്രതിരോധത്തെ ഇത്തരം അരുംകൊലകള്‍ കൊണ്ട് തടയാനാവില്ല. ഡല്‍ഹിയിലെ ജന്ദര്‍മന്ദറി ല്‍ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ കര്‍ഷകരെക്കൊണ്ട് മലം തീറ്റിച്ച പ്രധാനമന്ത്രിയാണ് മോദി.  മോദിയെ പ്രൈം മിനിസ്റ്റര്‍ എന്നതിന് പകരം പ്രൈം ഡിസാസ്റ്റര്‍ (കൊടും ദുരന്തം) എന്നു വിളിക്കുന്നതാണ് ഉത്തമം. ജനങ്ങള്‍ പട്ടിണികിടക്കുന്ന നാട്ടില്‍ ആയിരക്കണക്കിന് കോടി മുടക്കി ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്്. പെട്രോള്‍-ഡീസല്‍ വില നിയന്ത്രിക്കാനോ കോര്‍പറേറ്റുകളില്‍ നിന്ന് നികുതി കൃത്യമായി പിരിക്കാനോ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പാവങ്ങളുടെ ഉന്നമനം ലക്ഷ്യംവയ്ക്കുന്ന അംബേദ്കറുടെ വികസന കാഴ്ചപ്പാടാണ് ഇന്ത്യക്കു വേണ്ടതെന്ന് മേവാനി പറഞ്ഞു. ചടങ്ങില്‍ പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകനുമായ ഗോപാല്‍ മേനോ ന്‍ അധ്യക്ഷത വഹിച്ചു. ഗൗരി ലങ്കേഷ് പത്രികയുടെ ചീഫ് കോളമിസ്റ്റ് ശിവസുന്ദര്‍ (കര്‍ണാടക), കക്കൂസ് എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയയായ ദിവ്യ ഭാരതി (തമിഴ്‌നാട്), പ്രമുഖ സാംസ്‌കാ രികപ്രവര്‍ത്തകന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്, തേജസ് ദിനപ ത്രം എഡിറ്റര്‍ കെ എച്ച് നാസര്‍, വിനായകം, സി ദാവൂദ് പങ്കെടുത്തു.പരിപാടിയോടനുബന്ധിച്ച് ആട്ടക്കളം നാടകം അരങ്ങേറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss