|    Jun 21 Thu, 2018 3:51 pm
FLASH NEWS

ഫാഷിസത്തിനെതിരേ പ്രതികരിക്കാന്‍ വൈകുന്നുവെന്ന തിരിച്ചറിവുണ്ടാകണം: എന്‍ പി രാജേന്ദ്രന്‍

Published : 5th October 2017 | Posted By: fsq

 

പാനൂര്‍: ഫാസിസത്തിനെതിരെ ജനാധിപത്യ സമൂഹം പ്രതികരിക്കാന്‍ വൈകുന്നുവെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ എന്‍ പി രാജേന്ദ്രന്‍ പറഞ്ഞു. പാനൂര്‍ പൊളിറ്റിക്കല്‍ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷനല്‍ സെന്റര്‍ വായനശാലയുടേയും പ്രിസം പാനൂരിന്റേയും സംയുക്താഭിമുഖ്യത്തില്‍ പിആര്‍ മന്ദിരത്തില്‍ സംഘടിപ്പിച്ച ഞാനും ഗൗരിയാണെന്ന സാംസ്‌കാരിക പ്രതിരോധം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ഭയരല്ലെന്ന സ്ഥിതി സംജാതമാണ്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ പോലും ദൈനംദിനം ഭീക്ഷണി നേരിടുന്നുണ്ട്്. സോഷ്യലിസ്റ്റ് ചിന്താഗതി പുലര്‍ത്തിയിരുന്ന ഗൗരി ലങ്കേഷ് കൂടുതല്‍ വിമര്‍ശിച്ചിരുന്നത് കോണ്‍ഗ്രസ്സിനേയാണ്. നക്‌സലൈറ്റുകള്‍ അവരെ വധിക്കാനിടയില്ല. അടിയന്തിരാവസ്ഥയെക്കാള്‍ ഭയാനകമാണ് ഇന്നത്തെ സാഹചര്യം. ഫാസിസം നിലയുറപ്പിച്ചു കഴിഞ്ഞുവെന്നാണ് ഗൗരിയുടെ വധം നല്‍കുന്ന സന്ദേശം. ഗൗരിയുടെ വധത്തിനുശേഷം ചിലര്‍ നടത്തിയ ആനന്ദമാണ് ഏറെ വേദനാജനകമെന്നും രാജേന്ദ്രന്‍ പറഞ്ഞു. മുന്‍ മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ ചമ്പാട്, വി പി ചാത്തു, കെ പി രമേശ്ബാബു, മുസ്തഫ കമാല്‍, പി കെ ഇബ്രാഹിം ഹാജി, കെ വി മനോഹരന്‍, എസ് കുഞ്ഞിരാമന്‍, ഗീത കൊമ്മേരി,രാജു കാട്ടുപുനം, കെ കുമാരന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss