|    Sep 19 Wed, 2018 8:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഫാഷിസത്തിനെതിരേ പൊരുതുന്നവരെ ഗൂഢാലോചകരെന്നു വിളിക്കുന്നതില്‍പരം ഗൂഢാലോചനയില്ല: വരവരറാവു

Published : 31st August 2018 | Posted By: kasim kzm

ഹൈദരാബാദ്: ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരേ പൊരുതുന്നവരെ ഗൂഢാലോചകര്‍ എന്നു വിളിക്കുന്നതില്‍പരം വലിയ ഗൂഢാലോചനയില്ലെന്നു തെലുങ്ക് കവി വരവരറാവു. ഭീമാ-കോരെഗാവ് അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി ഉത്തരവു പ്രകാരം വീട്ടുതടങ്കലിലായ റാവു ഹൈദരാബാദ് വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു.
ഭീമ-കോരേഗാവില്‍ ദലിതുകളും സവര്‍ണ മറാത്തകളും തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കേന്ദ്ര-മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്കെതിരെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. അല്ലാതെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരെയല്ല. ഇതു കള്ളക്കേസാണ്- അദ്ദേഹം പറഞ്ഞു.
പോലിസ് അറസ്റ്റ് ചെയ്ത റാവു അടക്കം അഞ്ചു സാമൂഹികപ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കാനാണ് കോടതി നിര്‍ദേശിച്ചത്. അതനുസരിച്ച് ഹൈദരാബാദിലെ വസതിയിലെത്തിക്കാനാണ് പോലിസ് പൂനെയില്‍ നിന്ന് റാവുവിനെ കൊണ്ടുവന്നത്.
മാവോവാദി ബന്ധം ആരോപിച്ചാണ് പൂനെ പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരേ ചരിത്രകാരി റൊമീല ഥാപ്പര്‍ അടക്കമുള്ളവര്‍ സുപ്രിംകോടതിയെ സമീപിച്ചു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കരുതെന്നും സപ്തംബര്‍ ആറുവരെ വീട്ടുതടങ്കലിലാക്കണമെന്നുമാണ് സുപ്രിംകോടതി ഉത്തരവ്.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് റാവു പൂനെയില്‍ നിന്ന് ഹൈദരാബാദിലെത്തിയത്. അടുത്ത ബന്ധുക്കളെയല്ലാതെ ആരെയും അദ്ദേഹത്തെ കാണാന്‍ അനുവദിക്കുന്നില്ല. റാവുവിന്റെ അപാര്‍ട്ട്‌മെന്റിനു ചുറ്റും കനത്ത രക്ഷാസന്നാഹം ഒരുക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss