|    Jan 21 Sun, 2018 10:17 pm
FLASH NEWS

ഫാഷിസത്തിനെതിരേ പൊതുസമൂഹം ഒന്നിച്ചുനില്‍ക്കണം: ബി നൗഷാദ്

Published : 3rd April 2016 | Posted By: SMR

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് കോഴിക്കോട് ജില്ലാ ദ്വിദിന നേതൃസംഗമം ‘എംപവര്‍ ലീഡേഴ്‌സ്’ ചാലിയത്ത് ആരംഭിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബി നൗഷാദ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി ചെറുക്കുന്നതിന് കൂടുതല്‍ കര്‍മ പദ്ധതികളുമായി പൊതുസമൂഹം രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാഷിസം എങ്ങനെയാണോ പ്രവര്‍ത്തുക്കന്നത് അതേരീതിയില്‍ ജനകീയ പ്രതിരോധം തീര്‍ക്കുന്നതില്‍ കൂടി മാത്രമേ ഫാഷിസത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയുള്ളൂ. മുസ്‌ലിം സമുദായത്തെ ഇല്ലായ്മ ചെയ്യാന്‍ ആര്‍എസ്എസ് നടത്തുന്ന സംഘടിത അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 10മണിക്ക് ജില്ലാ പ്രസിഡണ്ട് എ പി അബ്ദുല്‍ നാസര്‍ പതാക ഉയര്‍ത്തിയതോടെയാണ് നേതൃസംഗമം ആരംഭിച്ചത്. പോപുലര്‍ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ ഒ എം എ സലാം, കെ എച്ച് നാസര്‍, എ സത്താര്‍, അശ്‌റഫ് കല്‍പ്പറ്റ എന്നിവര്‍ സംബന്ധിക്കും. ജില്ലാ പ്രസിഡന്റ് എ പി അബ്ദുല്‍ നാസര്‍, സെക്രട്ടറിമാരായ കെ കെ കബീര്‍, പി നിസാര്‍ അഹ്മദ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day