|    Sep 23 Sun, 2018 12:19 am
FLASH NEWS
Home   >  Kerala   >  

ഫാഷിസത്തിനെതിരേ പണ്ഡിതന്മാര്‍ ജാഗരൂകരാകണം

Published : 10th January 2017 | Posted By: Navas Ali kn

logo1_400x300

തിരുവനന്തപുരം: രാജ്യം ഫാഷിസത്തിന്റെ കരാള ഹസ്തങ്ങളില്‍ അമര്‍ന്നിരിക്കുകയാണെന്ന് ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിയാല്‍ നിയന്ത്രിക്കപ്പെടുന്ന രാജ്യമായി ഇന്ത്യമാറി. ജനാധിപത്യവും മതേതരത്വവും എഴുത്തില്‍ മാത്രം ഒതുങ്ങി. ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും എന്ന മഹത്തായ ലക്ഷ്യത്തില്‍ നിന്നും മാറി. ഏകസിവില്‍കോഡിനും പശു സംരക്ഷണവും, മുത്വലാഖും മാത്രമായി ഭരണ ലക്ഷ്യം മാറി. ഈ അവസരത്തില്‍ പണ്ഡിത ദൗത്യം വലുതാണ്. ജനാധിപത്യ മതേതര സംരക്ഷണത്തിന് സാമ്രാജ്യത്വത്തിനെതിരേ പോരാടിയ മുന്‍ഗാമികളായ പണ്ഡിതന്മാരുടെ ത്യാഗം നാം മറക്കരുത്. അതേ രീതിയില്‍ ഫാഷിസത്തെ പ്രതിരോധിക്കാന്‍ പണ്ഡിത സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വാലിഹ് മൗലവി, പി കെ സുലൈമാന്‍ മൗലവി, പയ്യനാട് സലാം മൗലവി, ആബിദ് മൗലവി, എം ഇ എം അഷ്‌റഫ് മൗലവി, കാസിം ബാഖവി, ഫത്തഹുദ്ദീന്‍ റഷാദി, ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി പങ്കെടുത്തു. പണ്ഡിത തറവാട്ടിലെ ധീരശബ്ദമായിരുന്ന കോട്ടുമല ബാബു മുസ്‌ല്യാരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss