|    Jun 19 Tue, 2018 8:47 am

ഫാഷിസത്തിനെതിരേ നാട്ടൊരുമ സംഘടിപ്പിക്കും

Published : 9th December 2017 | Posted By: kasim kzm

പട്ടാമ്പി: ഫാഷിസത്തിനെതിരെ മണ്ഡലത്തിലെ വിവിധയിടങ്ങളിലായി ‘നാട്ടൊരുമ’ സംഘടിപ്പിക്കാന്‍ യൂത്ത്‌ലീഗ് നിയോജമകമണ്ഡലം കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ ടി എ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി എ റാസി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് നിയോജകമണ്ഡലം ട്രഷറര്‍ കെ പി എ റസാഖ്, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയകമ്മിറ്റി അംഗം അഡ്വ. കെ സി സല്‍മാന്‍, ജില്ലാ സെക്രട്ടറി സക്കരിയ കൊടുമുണ്ട, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ കെ എ അസീസ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ എ റഷീദ്, ഹനീഫ കൊപ്പം, ടി.മൂജീബ്, കെ സദഖത്തുല്ല സംസാരിച്ചു.
നിയോജകമണ്ഡലം ട്രഷററായി ഹനീഫ കൊപ്പത്തെയും വൈസ് പ്രസിഡന്റായി വി കെ സൈനുദ്ദീന്‍ പട്ടാമ്പിയെയും ജോയന്റ് സെക്രട്ടറിയായി ടി പി ഹസ്സന്‍ കുലുക്കല്ലൂരിനെയും തിരഞ്ഞെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss