|    Jan 20 Fri, 2017 3:00 am
FLASH NEWS

ഫാഷിസത്തിനെതിരേ തെരുവിനെ ക്യാന്‍വാസാക്കി യുവ കലാകാരികള്‍

Published : 12th October 2016 | Posted By: SMR

തൃശൂര്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഫാഷിസത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ തെരുവിനെ ക്യാന്‍വാസാക്കി യുവ കലാകാരികളുടെ പ്രതിരോധം. കലയുടെ മേലെ ഉയരുന്ന അധികാരത്തിന്റെ വാളുകളെ സര്‍ഗാവിഷ്‌കാരംകൊണ്ട് ചെറുക്കുക എന്ന സന്ദേശം ഉയര്‍ത്തിയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 30ഓളം കലാകാരികള്‍ തൃശൂരിലെ ചെമ്പൂക്കാവില്‍ സംഗമിച്ചത്.
മനുഷ്യജീവന് വിലകല്‍പിക്കാതെ ‘വിശുദ്ധ പശുവും’ ത്രിശൂലവുമെല്ലാം ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് അധികാരത്തിലേക്കുള്ള ചവിട്ടുപടികളാവുന്നതായി ചിത്രകാരികള്‍ വരച്ചുകാട്ടി. പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള വിവിധ കലാസംഗമങ്ങളുടെ ഭാഗമായിട്ടാണ് ‘ആര്‍ട്ട് വാര്‍ എഗെയിന്‍സ്റ്റ് ഫാഷിസം’ എന്ന പരിപാടി നടന്നത്. സിന്ധു ദിവാകരന്‍ന്റെ നേതൃത്വത്തില്‍ നടന്ന ചിത്രരചനാസംഗമം ചിത്രകാരിയും വനിതാ സാഹിതി ജില്ലാ സെക്രട്ടറിയുമായ ഡോ. ഷീല ഉദ്ഘാടനം ചെയ്തു. ഡോ. സി രാവുണ്ണി അധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ ടി എ സത്യപാല്‍, വി ഡി പ്രേംപ്രസാദ്, ധനഞ്ജയന്‍ മച്ചിങ്ങല്‍, ജൂലിയറ്റ് കെ, ഡോ. കെ ജി വിശ്വനാഥന്‍, കെ ആര്‍ ബീന സംസാരിച്ചു. ജയശ്രീ ടി, സ്മിജ, ശ്രിയ, ഗോപിക, ശ്രീജ പള്ളം, സ്മിത ജി എസ്, ടെല്‍സിന്‍ ജോസ്, അശ്വതി, ശരണ്യ, സോയ, അപ്‌സര, വൈഷ്ണവി, ഡില്യ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക