|    Aug 16 Wed, 2017 11:04 pm
FLASH NEWS

ഫാഷിസത്തിനെതിരേ കാംപസുകള്‍ സജ്ജമാവണം: കാംപസ് ഫ്രണ്ട്‌

Published : 3rd August 2017 | Posted By: fsq

 

തൊടുപുഴ: കാംപസ് ഫ്രണ്ട് ജില്ലാതല മെമ്പര്‍ഷിപ്പ് കാംപയിന്‍ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ കോളജില്‍ നടന്നു. ജില്ലാ പ്രസിഡന്റ് അസ്്‌ലം വി റസാഖ് ഉദ്ഘാടനം ചെയ്തു. ഫാഷിസത്തിനെതിരെ കാംപസുകള്‍ സജ്ജമാവണമെന്നും കാംപസുകളെ ജനാധിപത്യവല്‍ക്കരിക്കണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി അല്‍ ബിലാല്‍ സലീം കോട്ടയം മുഖ്യപ്രഭാഷണത്തില്‍ ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് സഹ ല്‍ കാഞ്ഞാര്‍ പതാക ഉയര്‍ത്തി. ‘അനീതിക്കെതിരെ കലാപമുയര്‍ത്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി മെമ്പര്‍ഷിപ്പ് കാംപയിന്‍ നടത്തിവരികയാണ്. യൂനിറ്റ് പ്രസിഡന്റ് അസ്്‌ലം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അമീന്‍ അസീസ്, ജില്ലാ ജേയിന്റ് സെക്രട്ടറി അജ്മല്‍, ജില്ലാ കമ്മിറ്റി അംഗം ഷംനാസ്, ഏരിയാ സെക്രട്ടറി ശാഫി തൊടുപുഴ, യൂനിറ്റ് ഭാരവാഹികളായ ഫൈസല്‍ പാറക്കല്‍, ഹാമിദ് ശേത്തിലാക്കം, അഫിയാസ് നിസാം, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക