|    Sep 26 Tue, 2017 12:55 pm

ഫാഷിസത്തിനെതിരേ ഐഎസ്എം പ്രചാരണത്തിനു നാളെ തുടക്കം

Published : 15th July 2017 | Posted By: fsq

 

 

കോഴിക്കോട്: വര്‍ദ്ധിച്ച്  വരുന്ന അസഹിഷ്ണുതക്കും വൈവിധ്യങ്ങളെ വിരോധങ്ങളായി കണ്ട് അക്രമണം നടത്തുന്ന പ്രവണതക്കും ഉദ്യോഗസ്ഥ ലോബിയുടെ വര്‍ഗീയ പ്രചാരണത്തിനുമെതിരെ കെഎന്‍എം യുവജനവിഭാഗമായ ഐഎസ്എം സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ കോഴിക്കോട് കെപി കേശവമേനോന്‍ ഹാളില്‍ നടക്കും. കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള നീക്കം ചെറുക്കുക, പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന ഭീകരതക്കെതിരെ ബോധവല്ക്കരണം നടത്തുക, വര്‍ഗീയത തടയാന്‍ മത തീവ്രത പ്രചരിപ്പിക്കുന്നത് ചെറുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഫാസിസത്തിനെതിരെ പ്രചാരണം നടത്തുന്നത്. പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഫാസിസത്തിനെതിരെ മത നിരപേക്ഷ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. മതത്തിന്റെ സാങ്കേതിക ശബ്ദങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ന്യൂനപക്ഷ സമുദായത്തെ ആധിക്ഷേപിക്കുന്ന ഉന്നത ഉദ്യോഗസ്ഥ വൃന്ദത്തിന് മതത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് ഉണ്ടാകുന്നതിനുള്ള ക്രിയാത്മക നീക്കങ്ങള്‍ പ്രചാരണത്തിന്റെ ഭാഗമായി നടത്തും. സംസ്ഥാന തല ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് കെഎന്‍എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ നിര്‍വഹിക്കും. തുടര്‍ന്ന് “”ഫാസിസത്തിനെതിരെ യുവജന മുന്നേറ്റം’’ സാംസ്‌കാരിക സദസ്സ് സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീര്‍ എംഎല്‍എ, കെഎന്‍എം വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി എം സുരേഷ്ബാബു, ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം കെ ബൈജു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി ആദം മുല്‍സി, ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക