|    May 29 Mon, 2017 11:31 am
FLASH NEWS

ഫാഷിസത്തിനെതിരേ ആസാദി സംഗമങ്ങള്‍ നടത്തും: കാംപസ് ഫ്രണ്ട്

Published : 28th August 2016 | Posted By: SMR

കോഴിക്കോട്: ആസാദിയെ ആര്‍ക്കാണു പേടി എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളില്‍ ആസാദി സംഗമം നടത്താന്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഫാഷിസത്തിനെതിരേ സംഘടിപ്പിച്ച ആസാദി എക്‌സ്പ്രസ് കലാജാഥയ്ക്ക് അനുമതിയില്ലെന്നു പറഞ്ഞ് പോലിസ് തടഞ്ഞ സാഹചര്യത്തിലാണ് ആസാദി സംഗമം നടത്താന്‍ തീരുമാനിച്ചത്.
ഫാഷിസത്തിനെതിരായ പ്രചാരണം വിദ്യാര്‍ഥിയുടെ ദൗത്യമാണ്. പൗരസ്വാതന്ത്ര്യത്തിനു മേല്‍ ഫാഷിസം വിലങ്ങണിയിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ ശബ്ദമുയര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്കു ബാധ്യതയുണ്ട്. ഇടതുപക്ഷമുള്‍പ്പെടെയുള്ളവര്‍ ഫാഷിസത്തോടു രാജിയാവുകയോ നിശബ്ദരാവുകയോ ചെയ്ത സാഹചര്യത്തില്‍ ഫാഷിസത്തിനെതിരായ മുന്നേറ്റങ്ങള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുകയാണ്. സവര്‍ണ ഭീകരതമൂലം ആക്രമിക്കപ്പെടുന്ന ദലിതരുടെയും ഹിന്ദുത്വ വര്‍ഗീയതയ്ക്കിരകളായ മുസ്‌ലിംകളുടെയും ഭരണകൂട ഭീകരതയ്ക്കിരകളായ പൗരന്‍മാരുടെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ് ആസാദിയുടെ സന്ദേശമായി പ്രചരിപ്പിക്കുക. കോട്ടക്കല്‍, ആലുവ, പത്തനംതിട്ട എന്നിവിടങ്ങളില്‍ ആസാദി സംഗമങ്ങളും തിരുവനന്തപുരത്ത് ആസാദി സമ്മേളനവും നടത്താനുമാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. യോഗത്തില്‍ പ്രസിഡന്റ് സി എ റഊഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, എസ് മുഹമ്മദ് റാഷിദ്, ഷഫാഖ് കല്ലായി,എം ബി ഷെഫിന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day