|    Jan 20 Fri, 2017 7:15 am
FLASH NEWS

ഫാഷിസത്തിനെതിരെ ആസാദി സംഗമങ്ങള്‍ നടത്തും: കാംപസ് ഫ്രണ്ട്

Published : 28th August 2016 | Posted By: Navas Ali kn

sc copy
കോഴിക്കോട്: ആസാദിയെ ആര്‍ക്കാണു പേടി എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളില്‍ ആസാദി സംഗമം നടത്താന്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച ആസാദി എക്‌സ്പ്രസ് കലാജാഥയ്ക്ക് അനുമതിയില്ലെന്ന് പറഞ്ഞ് പോലിസ് തടഞ്ഞുവച്ച സാഹചര്യത്തിലാണ് ആസാദി സംഗമം നടത്താന്‍ തീരുമാനിച്ചത്. രാജ്യത്തിന് ഭീഷണിയായി വളര്‍ന്ന ഫാഷിസത്തിനെതിരായ പ്രചാരണം വിദ്യാര്‍ഥികളുടെ ദൗത്യമാണ്. പൗരസ്വാതന്ത്ര്യത്തിന് മേല്‍ ഫാഷിസം വിലങ്ങണിയിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ ശബ്ദമുയര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്ക് ബാധ്യതയുണ്ട്.  ഇടതുപക്ഷമുള്‍പ്പടെയുള്ളവര്‍ ഫാഷിസത്തോട് രാജിയാവുകയോ നിശബ്ദരാവുകയോ ചെയ്ത സാഹചര്യത്തില്‍ ഫാഷിസത്തിനെതിരായ വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുകയാണ്. അധികാരമുപയോഗിച്ച് ഫാഷിസത്തിനെതിരായ ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ മോഡിയെ പിന്തുടരാന്‍ ശ്രമിക്കുന്നത് അപകടമാണെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 208 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക