|    Jul 23 Mon, 2018 4:03 am
FLASH NEWS

ഫാഷിസത്തിനെതിരായ ശബ്ദങ്ങളെ ഓരോന്നായി ഇല്ലാതാക്കുന്നു : പോപുലര്‍ ഫ്രണ്ട്

Published : 29th September 2017 | Posted By: fsq

 

ഈരാറ്റുപേട്ട: ഹിന്ദുത്വ ഫാഷിസത്തിനെതിരേ ഉയര്‍ന്നു വരുന്ന ശബ്ദങ്ങളെ ഓരോന്നായി ഇല്ലായ്മ ചെയ്യുന്ന ഭീതിതമായ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ട ഡിവിഷന്‍ സെക്രട്ടറി കെ കെ ഇബ്രാഹിം കുട്ടി പറഞ്ഞു. ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ഥം ഈരാറ്റുപേട്ട ഡിവിഷന്‍ തല പ്രചാരണം തലനാട്  ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള ഫാഷിസ്റ്റ് കൊലപാതകങ്ങളും ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കവും ഇതിന്റെ ഭാഗമാണ്. വിവിധ കേന്ദ്രങ്ങളിലെ കോര്‍ണര്‍ യോഗങ്ങള്‍ക്കു ശേഷം അഹമ്മദ് കുരിക്കള്‍നഗറിനു സമീപം നടന്ന സമാപന സമ്മേളനത്തില്‍ ഷിഹാബ് വാഴൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പോപുലര്‍ ഫ്രണ്ടിനെതിരേ തെറ്റിദ്ധാരണകള്‍ പരത്താനുള്ള ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് കേന്ദ്ര ഭരണ പിന്‍ബലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി പോപുലര്‍ ഫ്രണ്ടിനെതിരേ നീക്കം നടത്തുകയാണെന്ന്് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിവിഷന്‍ പ്രസിഡന്റ് കെ എസ് ആരിഫ് അധ്യക്ഷത വഹിച്ചു. വാഹനജാഥയില്‍ അതിജീവന കലാസംഘം ആവതരിപ്പിച്ച ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന തെരുവ് നാടകം വിവിധ കേന്ദ്രങ്ങളില്‍ നടത്തി. കെ എച്ച് അബ്ദുല്‍ ഹാദി, അന്‍സാരി മൗലവി ബാഖവി, അയ്യൂബ്ഖാന്‍ കാസിം, അബ്ദുല്‍ അസീസ് മൗലവി വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss