|    Jan 20 Fri, 2017 1:25 pm
FLASH NEWS

ഫാഷിസത്തിനെതിരായ വിദ്യാര്‍ഥികളുടെ ഇടപെടല്‍ പ്രതീക്ഷയേകുന്നു: സി അബ്ദുല്‍ ഹമീദ്

Published : 31st January 2016 | Posted By: SMR

കണ്ണൂര്‍: ഫാഷിസത്തിനെതിരേ വിദ്യാര്‍ഥികള്‍ രംഗത്തുവരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്. ‘ഫാഷിസത്തെ ചെറുക്കുക, റിപബ്ലിക് സംരക്ഷിക്കുക’ എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാനവ്യാപകമായി നടത്തിയ കാംപയിനിന്റെ സമാപനസമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അസഹിഷ്ണുതയും വര്‍ഗീയധ്രുവീകരണവും ശക്തിപ്പെടുമ്പോള്‍ കാംപസുകളില്‍നിന്നും തെരുവുകളില്‍നിന്നും ചെറുത്തുനില്‍പ്പുകള്‍ ഉയരണം. സമൂഹത്തിന്റെ ചാലകശക്തിയായി മാറാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥി റാലിയോടെയാണ് കാംപയിന്‍ സമാപിച്ചത്.
സംസ്ഥാന സമിതിയംഗം മുഹമ്മദ് റിഫ അധ്യക്ഷത വഹിച്ചു. എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, എഴുത്തുകാരന്‍ കെ എം വേണുഗോപാല്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബി കെ മുഹ്‌സിന്‍, സെക്രട്ടറി നൗഫല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക