|    Jan 25 Wed, 2017 2:58 am
FLASH NEWS

ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിക്കണം: എം കെ മനോജ്കുമാര്‍

Published : 8th October 2016 | Posted By: Abbasali tf

കണ്ണൂര്‍: ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ഇന്ത്യയിലൂടനീളം അക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ മതേതര ശക്തികള്‍ ഒന്നിക്കണമെന്നു എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍. ‘മതേതത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തുക’ പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച മതേതര ഇന്ത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി അധികാരത്തിലേറിയതു മുതല്‍ മതേരത്വത്തിന് വിള്ളല്‍ വീഴുകയാണ്. മതേരത്വം എന്ന പദംപോലും ഭരണഘടനയില്‍ നിന്നു നീക്കം ചെയ്യാനാണു ശ്രമം നടക്കുന്നത്. ഇതിനെതിരേ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. ഫാഷിസം തനിനിറം പുറത്തുകാട്ടുമ്പോള്‍ അതിനെതിരേ അണിനിരക്കേണ്ടവര്‍ ഫാഷിസമാണോ സ്വേഛാധിപത്യമാണോ എന്ന അനാവശ്യ സംവാദമുണ്ടാക്കുകയാണ്. ഇത്തരം ചിന്തകളും ചര്‍ച്ചകളും ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ ശക്തി കുറയ്ക്കും. നമുക്ക് ജാതിയില്ലാ വിളംബര പ്രഖ്യാപനത്തിന് മുമ്പ് ഇഎംഎസിനെ തള്ളിപ്പറയാനാണ് സിപിഎം നേതൃത്വം തയ്യാറാവേണ്ടത്. ഗുരുവിനെ സിമന്റ് സ്വാമിയെന്നും അയ്യങ്കാളിയെ ജാതി നേതാവെന്നും അവഹേളിച്ച സിപിഎം ഇപ്പോള്‍ അവരുടെ ഫോട്ടോകളും പ്രവര്‍ത്തനങ്ങളും മാതൃകമായി ഏറ്റെടുത്തിരിക്കുന്നത് കമ്മ്യൂണിസത്തിന്റെ ധാര്‍മിക അധപതനമാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ബിഎസ്പി ജില്ലാ സെക്രട്ടറി സി ബാലകൃഷ്ണന്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് പുറവൂര്‍, സിപിഎം(എല്‍) റെഡ് സ്റ്റാര്‍ ജില്ലാ സെക്രട്ടറി സണ്ണി അമ്പാട്ട്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി ബഷീര്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് കളരിയല്‍ ഷുക്കൂര്‍, പിഡിപി ജില്ലാ പ്രസിഡന്റ് സുബൈര്‍ പുഞ്ചവയല്‍, മക്തബ് പത്രാധിപര്‍ സി സുനില്‍ കുമാര്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി എം മുഹമ്മദ് റിഫ, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി കെ ഫാറുഖ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക