|    Oct 21 Sat, 2017 4:54 am
FLASH NEWS

ഫാഷിസം ഹിന്ദുവിശ്വാസത്തെയും തകര്‍ക്കും: കെ പി രാമനുണ്ണി

Published : 7th October 2017 | Posted By: fsq

 

പറവൂര്‍: ഫാഷിസം ഹിന്ദുവിശ്വാസത്തെയും തകര്‍ക്കുമെന്ന് തിരിച്ചറിഞ്ഞ്  പ്രതിരോധം തീര്‍ക്കാന്‍ ഹൈന്ദവ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് എഴുത്തുകാരന്‍ കെ പി രാമനുണ്ണി. ഫാഷിസം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മാത്രമേ നശിപ്പിക്കുകയുള്ളൂവെന്ന ധാരണ ശരിയല്ല. മഹത്തായ ഹൈന്ദവ സംസ്‌കാരത്തെ വികൃതമാക്കുന്നതും അപഹാസ്യമാക്കുന്നതും ഫാഷിസ്റ്റുകള്‍ തന്നെയാണ്. ഇതു സംബന്ധിച്ച് ഇസ്‌ലാം മത വിശ്വാസികളും ഹൈന്ദവവിശ്വാസികളും തമ്മില്‍ ഉള്ളുതുറന്ന ചര്‍ച്ചകള്‍ നടക്കണമെന്ന് രാമനുണ്ണി ഓര്‍മിപ്പിച്ചു.  സംഘപരിവാര കൊലവിളിക്കെതിരേ വിമത ശബ്ദങ്ങളുടെ ഇടിമുഴക്കം’ എന്ന ശീര്‍ഷകത്തില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫാഷിസ്റ്റുകളുടെ പ്രവര്‍ത്തികള്‍ മൂലം ഹൈന്ദവസമൂഹം തെറ്റിദ്ധരിക്കപ്പെടുകയും ചതിക്കപ്പെടുകയുമാണ്. പിതാവിന്റെ തീരുമാനപ്രകാരം കാട്ടിലേക്ക് പുറപ്പെട്ട ശ്രീരാമനെ പിന്തിരിപ്പിക്കാന്‍ ചെന്ന സഹോദരന്‍ ഭരതനോട് അയോധ്യയിലെ ഏറ്റവും ന്യൂനപക്ഷമായ ചാര്‍വാകന്‍മാരുടെ ക്ഷേമത്തെക്കുറിച്ചാണ് ശ്രീരാമന്‍ ആദ്യം അന്വേഷിച്ചത്. ഗണപതി അവയവമാറ്റ ശസ്ത്രക്രിയയുടെ ആദ്യ രൂപമാണെന്ന് അവകാശപ്പെടുന്ന ഫാഷിസ്റ്റുകള്‍ ഹൈന്ദവവിശ്വാസത്തെ പരിഹസിക്കുകയാണെന്ന് രാമനുണ്ണി ചൂണ്ടിക്കാട്ടി. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ് അധ്യക്ഷത വഹിച്ചു. ടി ഡി രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, പി കെ പോക്കര്‍, നജ്മല്‍ ബാബു, യൂസുഫ് ഉമരി, അബൂബക്കര്‍ ഫാറൂഖി, അനസ്, മന്‍സൂര്‍ കല്ലേലില്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക